പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്
കാവില്‍ തൊഴുതു വരുന്നവളേ
താമരവളയക്കൈവിരലാലൊരു
കൂവളത്തിലയെന്നെ ചൂടിക്കൂ..
അര്ദ്ധനാരീശ്വരപ്രതിമതന് മുന്നില്‍
അഞ്ജലി കൂപ്പി നീ നില്ക്കുമ്പോള്
അര്ദ്ധനാരീശ്വരപ്രതിമതന് മുന്നില്‍
അഞ്ജലി കൂപ്പി നീ നില്ക്കുമ്പോള്
മനസ്സു തുടിച്ചതു ഭക്തി കൊണ്ടോ
മറ്റൊരു മധുരിക്കും ഓര്‍മ്മകൊണ്ടോ
പറയൂ കളമൊഴി നീ (പൂവും)
മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോള്‍
മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോള്‍
ചുണ്ടിലിരുന്നതു മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ (പൂവും)
............................