Title (Indic)കാര്‍മുകിലേ-കണ്ണുനീര്‍ക്കടല്‍ WorkPost Man Year1967 LanguageMalayalam Credits Role Artist Music BA Chidambaranath Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamകാർമുകിലേ....ഓ...കാർമുകിലേ കരയാൻ പോലും വിധിയില്ലേ മാനത്തെയേകാന്തവീഥിയിലലയും ഞാനും നീയും ഒരുപോലെ കണ്ണുനീർക്കടലിലെ തിരകൾ - നമ്മൾ കരകാണാതെ നടന്നു ഒരു നീരാവിയായ് ഒരു നെടുവീർപ്പായ് ഉയർന്നു നമ്മളീ ശൂന്യതയിൽ - ഒരുനാൾ ഉയർന്നു നമ്മളീ ശൂന്യതയിൽ (കണ്ണുനീർ) താലോലിയ്ക്കാനുള്ള തെന്നലിൻ കൈകൾ തല്ലിയുടയ്ക്കുകയായിരുന്നു വാർമഴവില്ലുകൾ മാനസപുത്രികൾ വാതിലടയ്ക്കുകയായിരുന്നു - മുന്നിൽ വാതിലടയ്ക്കുകയായിരുന്നു (കണ്ണുനീർ) ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും ഇന്നു നമ്മളെ കൈവെടിഞ്ഞു ആകാശത്തിലെ അന്തിനക്ഷത്രമേ അകലെ വെളിച്ചമുണ്ടോ പറയൂ അകലെ വെളിച്ചമുണ്ടോ പറയൂ (കണ്ണുനീർ) Englishkārmugile....o...kārmugile karayān poluṁ vidhiyille mānattĕyegāndavīthiyilalayuṁ ñānuṁ nīyuṁ ŏrubolĕ kaṇṇunīrkkaḍalilĕ tiragaḽ - nammaḽ karagāṇādĕ naḍannu ŏru nīrāviyāy ŏru nĕḍuvīrppāy uyarnnu nammaḽī śūnyadayil - ŏrunāḽ uyarnnu nammaḽī śūnyadayil (kaṇṇunīr) tāloliykkānuḽḽa tĕnnalin kaigaḽ talliyuḍaykkugayāyirunnu vārmaḻavillugaḽ mānasabutrigaḽ vādilaḍaykkugayāyirunnu - munnil vādilaḍaykkugayāyirunnu (kaṇṇunīr) īśvaranuṇḍĕṅgil īśvaran kūḍiyuṁ innu nammaḽĕ kaivĕḍiññu āgāśattilĕ andinakṣatrame agalĕ vĕḽiccamuṇḍo paṟayū agalĕ vĕḽiccamuṇḍo paṟayū (kaṇṇunīr)