ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
ഒരുനോക്കുകാണാം ഒരുവാക്കുകേള്ക്കാം
ഒരുമിച്ചാ ദു:ഖത്തില്‍ പങ്കുചേരാം
പട്ടുപോലുള്ളോരാപാദങ്ങള് രണ്ടും
കെട്ടിപ്പിടിച്ചൊന്നു പൊട്ടിക്കരയാം
മുറിവേറ്റുനീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണപുരട്ടാം
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍
എന്നുംഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍
ഉണ്ണില്ലുറങ്ങില്ല മല്‍ജീവനാഥന്‍
ഉള്ളില്കിടക്കുമെന് ഉണ്ണിതന്നച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം?
ഒരുകൊച്ചുസ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ഞാനിപ്പോള്‍ വന്നെങ്കില്‍