ഒരു തുളസിപ്പൂമാലികയാല്
ഗുരുവായൂര്‍ നടയില്‍ വെച്ചെന്‍
കരളാകും മാനിനെയങ്ങു
പിടിച്ചുകെട്ടും -എന്റെ
നരജന്മം പിന്നെ ഭവാനായ്
പതിച്ചു കിട്ടും. (ഒരു)
കുത്തുവിളക്കെരിയുമ്പോള്
കുപ്പിവളയണിക്കൈയ്യില്
പുത്തനൊരു പുടവ നീ
എനിക്കു നല്‍കും (കുത്തു)
പുലരിപ്പൊന്നൊളിയില്ക്കൂടി
പൂജിച്ച മലരുകള്‍ ചൂടി (പുലരി)
ശ്രീകോവില്‍ നമ്മളൊന്നായ്
വലത്തു വെക്കും (ഒരു)
കടമിഴിയില്‍ സ്വപ്നവുമായ്
ഹൃദയത്തില്‍ സ്വര്‍ഗ്ഗവുമായി
നടവിട്ടു നമ്മള് മെല്ലെ നടന്നുപോകും
കടമിഴിയില്‍ സ്വപ്നവുമായ്
ഹ്യദയത്തില്് സ്വര്‍ഗ്ഗവുമായി
നടവിട്ടു നമ്മള് മെല്ലെ നടന്നുപോകും
അവിടുന്നെന്‍ കൈ പിടിക്കും
നിഴലായി ഞാന്‍ നടക്കും
മധുവിധുവിന് മണിയറ തന്നില്‍
നടന്നു ചെല്ലും (ഒരു)