കാണുമ്പോളിങ്ങനെ നാണം കുണുങ്ങിയാല്‍
കല്യാണപ്പന്തലിലെന്തു ചെയ്യും
ചേട്ടന് കയ്യുപിടിക്കുമ്പോള് എന്തു ചെയ്യും?
മൈലാഞ്ചിയിട്ടൊരു മണിവളക്കൈകളില്
മലര്‍മാല കിട്ടുമ്പോള്എന്തു കാട്ടും?
മുല്ല മലര്‍മാല കിട്ടുമ്പോള്എന്തുകാട്ടും?
ഹൊയ് ഹൊയ്
(കാണുമ്പോളിങ്ങനെ..)
കിളിവാലന്‍ വെറ്റില തിന്നുന്ന കൂട്ടുകാര്‍
കിന്നാരം ചൊല്ലുമ്പോള്‍ എന്തുകാട്ടും?
നിലവിളക്കെരിയുന്ന വലിയൊരു വീട്ടില്‍ നീ
വലതുകാല്‍ കുത്തുമ്പോള്‍ എന്തു ചെയ്യും?
നിന്റെ വലതുകാല്‍ കുത്തുമ്പോള്‍ എന്തു ചെയ്യും?
മണീയറ മണിദീപം മങ്ങിത്തുടങ്ങുമ്പോള്‍
മണവാളന് വരുമപ്പോള് എന്തു ചെയ്യും?
(കാണുമ്പോളിങ്ങനെ..)
kaanumpolingane naanam kunungiyal