കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി
കാട്ടിലൊളിച്ചൊരു കണ്ണാ കണ്ണാ
കാറ്റുകൊള്ളണ കണ്ണാ കണ്ണാ
കള്ളനെവെക്കം പിടിക്കാന്‍ വാ
വെക്കം വെക്കം പിടിക്കാന്‍ വാ
തുള്ളുമിളംകിളി തുമ്പിതുള്ളും കിളി
തൂശാണിക്കൊമ്പത്തെ മഞ്ഞക്കിളി
പാറിയിരിക്കണ പൈങ്കിളി പൈങ്കിളി
കള്ളനെവെക്കം പിടിക്കാന്‍ വാ
വെക്കം വെക്കം പിടിക്കാന്‍ വാ
അത്തിപ്പഴം കൊത്തി ഇത്തിപ്പഴംകൊത്തി
പൊത്തിലിരിക്കണതത്തേ തത്തേ
കത്തിരക്കൊക്കുള്ള തത്തേ തത്തേ
കള്ളനെവെക്കം പിടിക്കാന്‍ വാ
വെക്കം വെക്കം പിടിക്കാന്‍ വാ
പൊന്നിട്ടപെട്ടകം പൊട്ടാത്ത പെട്ടകം
പൂട്ടിവെച്ചൊരു വെണ്പെട്ടകം
പെട്ടകം കാക്കണപെണ്ണെ പെണ്ണെ
കള്ളനെവെക്കം പിടിക്കാന്‍ വാ
വെക്കം വെക്കം പിടിക്കാന്‍ വാ