നാദസ്വരത്തിന്റെ നാദം കേള്‍ക്കുമ്പോള്‍
നാണംകുണുങ്ങല്ലേ പെണ്ണേ
നാണംകുണുങ്ങല്ലേ
കൂട്ടുകാരൊന്നായി കുരവയിടുംനേരം
കൂട്ടംവെടിയല്ലേ പെണ്ണേ
കൂട്ടംവെടിയല്ലേ
മണ്ഡപംതന്നില്‍ നിന് കൈപിടിച്ചമ്മായി
കൊണ്ടുചെന്നാക്കുമ്പോള്‍ നിന്നെ
കൊണ്ടുചെന്നാക്കുമ്പോള്‍
നാലാളുകാണ്കെനീ നാണിച്ചു നാണിച്ചു
കാലുവിറയ്ക്കരുതേ നിന്നുടെ
കാലുവിറയ്ക്കരുതേ
(നാദസ്വരത്തിന്റെ.....)
കനകത്തിന് പൂത്താലി മണവാളന് കെട്ടുമ്പോള്‍
കണ്ഠം തിരിയ്ക്കരുതേ നിന്റെ
കണ്ഠം തിരിയ്ക്കരുതേ
തങ്കക്കസവിന്റെ പുടവതരുംനേരം
താഴെക്കളയരുതേ പുടവ
താഴെക്കളയരുതേ
(നാദസ്വരത്തിന്റെ.....)
കല്യാണച്ചെക്കന്റെ കാല്കഴുകിയ്ക്കുമ്പോള്
കള്ളക്കണ്ണെറിയല്ലേ തോഴി
കള്ളക്കണ്ണെറിയല്ലേ
കന്യകമാര്മുന്നില് താലം പിടിയ്ക്കുമ്പോള്‍
കണ്ടുചിരിയ്ക്കല്ലേ തോഴി
കണ്ടുചിരിയ്ക്കല്ലേ
(നാദസ്വരത്തിന്റെ.....)