അയലത്തെ സുന്ദരീ അറിയാതെ വലയ്ക്കല്ലേ
അപരാധമൊന്നും ഞാന്‍ ചെയ്തില്ലല്ലോ
അയലത്തെ സുന്ദരീ അറിയാതെ വലയ്ക്കല്ലേ
അപരാധമൊന്നും ഞാന്‍ ചെയ്തില്ലല്ലോ
കാലത്തെതന്നെ ഞാന്‍ വേലക്കു പോയപ്പോള്‍
വേലിക്കരികിലൊരു വളകിലുക്കം കേട്ടു
ജാലത്തിലകപ്പെട്ടു മിഴിച്ചു നിന്നു
വെറ്റിലനുള്ളുവാന്‍ വേലിക്കല് പോയപ്പോള്‍
കുപ്പിവളകളല്‍പ്പം കിലുങ്ങിപ്പോയി...ആഹാ
വെറ്റിലനുള്ളുവാന്‍ വേലിക്കല് പോയപ്പോള്‍
കുപ്പിവളകളല്‍പ്പം കിലുങ്ങിപ്പോയി ..പക്ഷേ
മറ്റുള്ളോര്‍ക്കതു കേട്ടു മയക്കമെന്തേ?
താമരക്കുളങ്ങരെ തണ്ണീരിനു പോയപ്പോള്‍
പൂമരച്ചോട്ടിലൊരു തിരിഞ്ഞുനോട്ടം കണ്ടു
മോഹിച്ചു കിതച്ചു ഞാനോടി വന്നു
കരിവേപ്പിന് കൊമ്പത്തെ കരിങ്കുയില് ചെറുക്കന്റെ
സരിഗമപ്പാട്ടുകേട്ടു തിരിഞ്ഞുനിന്നു അപ്പോള്‍
ചിരിയും കൊണ്ടെന്തിനിങ്ങോട്ടോടിവന്നു?
അയലത്തെ സുന്ദരി അറിയാതെ വലയ്ക്കല്ലേ
അപരാധമൊന്നും ഞാന്‍ ചെയ്തില്ലല്ലോ