നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാന്‍
ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം
പോത്തുപോലെ വളര്‍ന്നല്ലോ ഞാന്‍
കാത്തുകാത്തു കുഴഞ്ഞല്ലോ
കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍
ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്‍
പോലുമിന്നുമറന്നല്ലോ ഞാന്‍
നൂലുപോലെ മെലിഞ്ഞല്ലോ
ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടുവാക്കുപറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാന്‍