കല്യാണം കളിയാണെന്ന് ആരുപറഞ്ഞു
അത് വല്ലാത്ത പുലിവാലെന്ന് ഞാനുമറിഞ്ഞു
ഇന്നു ഞാനുമറിഞ്ഞു
മാനത്തു നോക്കിനോക്കി നെഞ്ചുതുടിപ്പ്
പക്ഷേ ഞാനൊന്നും അറിഞ്ഞില്ലേ എന്നൊരിരുപ്പ്
കളിയാക്കാന്‍ നില്‍ക്കാതെ തുമ്പിതുള്ളി
നിന്റെ കവിളിലൊരു നുള്ളുതരും കൊച്ചുകള്ളി
പോടി കൊച്ചുകള്ളി
കാനനങ്ങള്‍ പൂത്താലും പൂങ്കുയിലില്ല -ഇന്നു
കാതില്‍ വന്നു കഥപറയും കാറ്റേയില്ല
കല്യാണം നാളെയെങ്കില്‍ പെണ്ണിന്ന് ഒരു
വല്ലാത്ത ചൂടുതന്നെ തോന്നുമെന്ന്
ശരിയാണെന് സഖി നിനക്കറിയാമെന് മാനസമാ
പരമാര്‍ഥ സ്നേഹത്തിന് വാതിലുമുട്ടി-ഒന്നും
പറയാനാകാതെയുള്ളില് വേദനതട്ടി
മാനാണ് മയിലാണെന്ന് മേനിപറഞ്ഞ് -നിന്റെ
മണവാളന് അരികെവന്നു തരും
മനസ്സിന്റെ ചൂടാറ്റാന്‍ തക്കമരുന്ന്
തക്കമരുന്ന്