No vekkansi

നോ വേക്കന്‍സി
Work
Year
Language

നോ വേക്കന്‍സി നോ വേക്കന്‍സി
ഭൂമിയിലെവിടെച്ചെന്നാലും
നോ വേക്കന്‍സി മനുഷ്യനു നോ വേക്കന്‍സി
നോ വേക്കന്‍സി നോ വേക്കന്‍സി
ഭൂമിയിലെവിടെച്ചെന്നാലും
നോ വേക്കന്‍സി മനുഷ്യനു
നോ നോ നോ വേക്കന്‍സി

പിറന്ന നാടും വീടും വിട്ടു വരുന്നവരേ
നോ വേക്കന്‍സി
ജനിച്ച തെറ്റിനു ജീവിതഭാരം ചുമന്നലഞ്ഞവരേ
നോ വേക്കന്‍സി
തൊഴിലും തേടി തെരുവുകള്‍ നീളെ
തളര്‍ന്നു വീണവരേ തളര്‍ന്നു വീണവരേ
നഗരവിളക്കിനു കീഴിലുറങ്ങിയുണര്‍ന്നവരേ
നമ്മുടെ തലയ്ക്കു മുകളില്‍ ശൂന്യാകാശം
താഴെ തെരുവീഥി തെരുവീഥി
നോ വേക്കന്‍സി നോ വേക്കന്‍സി
ഭൂമിയിലെവിടെച്ചെന്നാലും
നോ വേക്കന്‍സി മനുഷ്യനു
നോ നോ നോ വേക്കന്‍സി

രാഷ്ട്രപുരോഗതിയുടച്ചു വാര്‍ക്കും ഫാക്റ്ററികള്‍‍ -ഫാക്റ്ററികള്‍‍
കാറ്റില്‍ പുകയുടെ കൊടികളുയര്‍ത്തും ഫാക്റ്ററികള്‍
- ഫാക്റ്ററികള്‍‍
കുഴലു വിളിക്കും കമ്പനികള്‍ ചൂളമടിക്കും കമ്പനികള്‍
നമ്മുടെ രക്ഷാദുര്‍ഗ്ഗങ്ങള്‍ നമ്മുടെ അശാകേന്ദ്രങ്ങള്‍
നമ്മുടെ നേരേ നിന്നലറുന്നു നോ വേക്കന്‍സി
നമ്മുടെ നേരേ നിന്നലറുന്നു
നോ നോ നോ വേക്കന്‍സി

സര്‍വ രാജ്യ ദുഖിതരേ സംഘടിക്കുക നമ്മള്‍
സംഘടിക്കുക നമ്മള്‍
സ്വപ്നങ്ങളിലെ സ്വര്‍ണ ഖനികള്‍
സ്വന്തമാക്കുക നമ്മള്‍ - സ്വന്തമാക്കുക നമ്മള്‍
നമുക്കു നഷ്ടപ്പെടുവാനുള്ളതു കണ്ണീര്‍ത്തുള്ളികള്‍ മാത്രം
നമുക്കു നേടിയെടുക്കാനുള്ളതു നാളേ - നല്ലൊരു നാളേ
നമ്മുടെ നേരേ നോ വേക്കന്‍സികളുയരാത്തൊരു നാളേ
നല്ലൊരു നാളേ - നല്ലൊരു നാളേ.

no vekkansi no vekkansi
bhūmiyilĕviḍĕccĕnnāluṁ
no vekkansi manuṣyanu no vekkansi
no vekkansi no vekkansi
bhūmiyilĕviḍĕccĕnnāluṁ
no vekkansi manuṣyanu
no no no vekkansi

piṟanna nāḍuṁ vīḍuṁ viṭṭu varunnavare
no vekkansi
janicca tĕṭrinu jīvidabhāraṁ sumannalaññavare
no vekkansi
tŏḻiluṁ teḍi tĕruvugaḽ nīḽĕ
taḽarnnu vīṇavare taḽarnnu vīṇavare
nagaraviḽakkinu kīḻiluṟaṅṅiyuṇarnnavare
nammuḍĕ talaykku mugaḽil śūnyāgāśaṁ
tāḻĕ tĕruvīthi tĕruvīthi
no vekkansi no vekkansi
bhūmiyilĕviḍĕccĕnnāluṁ
no vekkansi manuṣyanu
no no no vekkansi

rāṣṭraburogadiyuḍaccu vārkkuṁ phākṭraṟigaḽ -phākṭraṟigaḽ
kāṭril pugayuḍĕ kŏḍigaḽuyarttuṁ phākṭraṟigaḽ
- phākṭraṟigaḽ
kuḻalu viḽikkuṁ kambanigaḽ sūḽamaḍikkuṁ kambanigaḽ
nammuḍĕ rakṣādurggaṅṅaḽ nammuḍĕ aśāgendraṅṅaḽ
nammuḍĕ nere ninnalaṟunnu no vekkansi
nammuḍĕ nere ninnalaṟunnu
no no no vekkansi

sarva rājya dukhidare saṁghaḍikkuga nammaḽ
saṁghaḍikkuga nammaḽ
svapnaṅṅaḽilĕ svarṇa khanigaḽ
svandamākkuga nammaḽ - svandamākkuga nammaḽ
namukku naṣṭappĕḍuvānuḽḽadu kaṇṇīrttuḽḽigaḽ mātraṁ
namukku neḍiyĕḍukkānuḽḽadu nāḽe - nallŏru nāḽe
nammuḍĕ nere no vekkansigaḽuyarāttŏru nāḽe
nallŏru nāḽe - nallŏru nāḽe.