പൊന്നമ്പിളിപ്പൊട്ടും തൊട്ടു മലര്‍മഞ്ഞു മാലയിട്ടു
നിലാവു പോലെ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍
(പൊന്നമ്പിളിപ്പൊട്ടും തൊട്ടു)
മെടഞ്ഞിട്ട കാര്കൂന്തല്ച്ചുരുള്ത്തുമ്പു കണ്ടിട്ടോ
തുടുച്ചെമ്പകപ്പൂവാം കവിള്പ്പുവു കണ്ടിട്ടോ
മനസ്സാകവേ കുതിരും അമൃതമഴയായി
പൊന്നമ്പിളിപ്പൊട്ടും തൊട്ടു മലര്‍മഞ്ഞു മാലയിട്ടു
നിലാവു പോലെ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍
ആമ്പല്‍പ്പൂവു പോലെ കൂമ്പും കണ്ണില്‍ നാണമായി
മന്ദം മന്ദം എന്നെ നോക്കി മൗനം പൂണ്ടവള്‍
ചുണ്ടില്‍ ചെണ്ടുമല്ലി തോല്‍ക്കും പൂന്തേന്‍ ചിന്തവേ
മണ്ണില്‍ കാല്‍നഖത്താല്‍ സ്വപ്നചിത്രം തീര്‍ത്തവള്‍
അവളെന്‍ നെഞ്ചിലുണരും പ്രേമകലതന്‍ ദേവിയായി
ഹൃദയം പൂത്തുവിരിയും ദീപനിരതന് നാളമായി
ഉള്ളിനുള്ളില്‍ ചന്ദ്രികമെഴുതിയ സന്ധ്യാശോഭയായി
പൊന്നമ്പിളിപ്പൊട്ടും തൊട്ടു മലര്‍മഞ്ഞു മാലയിട്ടു
നിലാവു പോലെ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍
കാലം തന്റെ കൈക്കുറുമ്പാല്‍ ജാലം കാട്ടവേ
പാവം നിന്ന പെണ്ണിന് ലോലഭാവം മാറിയോ
കണ്ണില്‍ കണ്ട സ്വപ്നമെല്ലാം കനലായി വിങ്ങിയോ
ചുണ്ടില്‍ പൂത്ത ചിരിയോ നീറും ചതിയായി തീര്‍ന്നുവോ
കലിയില് തുള്ളി ഉറയും രുധിരമുതിരും കാളിയായി
അലറും പൊള്ളും ഇടിവാള്‍ പോലെ പുളയും കോപമായി
പിന്നെ മുന്നില്‍ തീമഴ പെയ്തവള്‍ എങ്ങോ മാഞ്ഞു പോയി
(പൊന്നമ്പിളിപ്പൊട്ടും തൊട്ടു)
ഓ..
പൊന്നമ്പിളിപ്പൊട്ടും തൊട്ടു മലര്‍മഞ്ഞു മാലയിട്ടു
നിലാവു പോലെ മെല്ലെ അന്നവള്‍ മുന്നില്‍ വന്നപ്പോള്‍