പൊന്നിന് വളകിലുക്കി വിളിച്ചുണര്‍ത്തി
എന്റെ മനസ്സുണര്‍ത്തി
മണിത്തിങ്കള്‍ വിളക്കുമായ് പോരും നിലാവേ
കണിത്തുമ്പ പൂത്താല്‍ നിന്റെ കല്യാണമായ്
ആതിരരാവില്‍ നവവധുവായ് നീ
അണയുകില്ലേ... ഒന്നും മൊഴിയില്ലേ...
(പൊന്നിന്)
ശ്രീമംഗലേ നിന് കാലൊച്ച കേള്‍ക്കാന്‍
ഭൂമിയ്ക്ക് വീണ്ടും താരുണ്യമായ്
മാറത്ത് മാന്മിഴി ചായുന്നതോര്‍ത്താല്‍
മാരന്റെ പാട്ടില്‍ പാല്‍ത്തിരയായ്
തളിര്‍ക്കുന്ന ശില്പം നീയല്ലയോ
ആ മിഴിക്കുള്ളില്‍ ഞാനെന്നും ഒളിക്കില്ലയോ
തനിച്ചൊന്നു കാണാന്‍ കൊതിക്കില്ലയോ
നമ്മള് കൊതിക്കില്ലയോ
(പൊന്നിന്)
കാറണിക്കൂന്തല്‍ കാളിന്ദിയായാല്‍
താരകപ്പൂക്കള്‍ തേന്‍ചൊരിയും
രാമഴ മീട്ടും തംബുരുവില്‍ നിന്
പ്രേമസ്വരങ്ങള്‍ ചിറകണിയും
മറക്കാത്ത രാഗം നീലാംബരി
എന്‍ മനസ്സിന്റെ താളത്തില്‍ മയില്‍ക്കാവടി
എനിക്കുള്ളതെല്ലാം നിനക്കല്ലയോ
എല്ലാം നിനക്കല്ലയോ
(പൊന്നിന്)