വരവര്‍ണ്ണമേളയായ്
വനമൊരു സ്വര്‍ണ്ണമൈനയായ്
ഇതുവരെ കാണാക്കണിയുണരാനായ്
കരളിലുതിര്‍മണി തേടാന്‍ ആടാം!
(വരവര്‍ണ്ണ...)
മിന്നാരം മിന്നുമീ മിന്നാമിന്നി തന്നാരം തെന്നിയോ
വെള്ളാരങ്കുന്നിലെ കാണാക്കാറ്റ് നാവേറും പാടിയോ
മോഹക്കൂടാരത്തില് നിന്നുള്ളം നിറദീപമായ് പൂത്തുവോ
മുത്താരം മൂടും നിന്നിലൊരു മുത്തായ് ഞാന്‍ മാറിയോ
ഇതൊരിന്ദ്രജാലം... രാഗജാലം... മായാജാലം...
(വരവര്‍ണ്ണ...)
വിണ്ണോളം പൊങ്ങുമീ കണ്ണാന്തുമ്പി ഉള്ളോരം തുള്ളവേ
നെല്ലോലക്കാവിലെ കായാമ്പൂക്കള്‍ കണ്ണോരം ചേരവേ
തങ്കത്തേരില്‍ പോരൂ നീയിന്നെന്‍ ശുഭജാതകം നോക്കുവാന്‍
ആരാരോ പാടും ആര്ദ്രലയകല്ലോലം പുല്കുവാന്
ഇതൊരിന്ദ്രജാലം... രാഗജാലം... മായാജാലം...
(വരവര്‍ണ്ണ...)