മാത്ര്ക്കും തേന്‍കനി മോഹം നുണയും പെണ്ണ്
മാത്ര്ക്കപ്പൂ മണവാട്ടിക്കണിയും പൊന്ന്
കടൽനീല മഷിയിട്ട് തിളങ്ങും കണ്ണ്
കടലേഴും ഇവൾക്കുള്ളിൽ മറിയുന്നിന്ന്
(മാത്ര്ക്കും തേൻകനി..)
തൊണ്ടയിൽ തേനുള്ള കുയിലേ എടീ
പണ്ടത്തെ ഖയിസ്സിന്റെ ലൈലേ
തണ്ടലർ വനത്തിലെ പൊൻമയിലേ
കണ്ടോട്ടെ നടക്കടീ ഇതിലേ
(മാത്ര്ക്കും തേൻകനി..)
ബദറുൽ മുനീറിന്റെ കനക കിനാവുകൾ
കതിരിട്ട മാപ്പിള വന്നെടീ
അതിരിട്ട മോഹങ്ങൾ ചിലമ്പിട്ടു തുള്ളുമ്പോൾ
അതിനൊത്തു പാടാത്തതെന്തെടീ
(മാത്ര്ക്കും തേൻകനി..)
മാരന്റെ മനസ്സിലെ മണിയറയ്ക്കകത്തൊരു
മുഹബ്ബത്തിൻ മണിമുത്തു കണ്ണാടി
മറ്റാരും ഒരിക്കലും കാണാത്ത കണ്ണാടീ
നീയൊന്നു നോക്കെന്റെ ചങ്ങാതീ
(മാത്ര്ക്കും തേൻകനി..)