പാടാന്‍ കൊതിച്ചു ഞാന്‍ പാടിയതൊക്കെയും
പാഴ്ശ്രുതിയായിരുന്നു......
കാണാന്‍ കൊതിച്ചു ഞാന്‍ കണ്ടവയൊക്കെയും
പാഴ്ക്കിനാവായിരുന്നു ജീവനില്‍ ........
(പാടാന്‍ കൊതിച്ചു ഞാന്‍ ....)
കനവിന്റെ കല്ഹാരപ്പൂവുകളൊക്കെയും
കടലാസ്സുപൂവുകളായിരുന്നു....(കനവിന്റെ....)
സത്യമെന്നോര്‍ത്തു ഞാന്‍ പുല്കിയതൊക്കെയും
മിഥ്യതന്‍ നിഴലുകളായിരുന്നു....
(പാടാന്‍ കൊതിച്ചു ഞാന്‍ ....)
ചിറകറ്റുവീഴുമെന് മോഹപതംഗങ്ങള്‍
ചിറകു വിടര്ത്തിപ്പറക്കുകില്ലേ...(ചിറകറ്റു.....)
മിഴിപൂട്ടിനില്ക്കുമീ പാതവിളക്കുകള്‍
മിഴിതുറന്നിനി വെട്ടം തൂകുകില്ലേ.....
(പാടാന്‍ കൊതിച്ചു ഞാന്‍ ....)