Niyamannal oru bhaagam

നിയമങ്ങൾ ഒരു ഭാഗം
Work
Year
Language

നിയമങ്ങള്‍ ഒരു ഭാഗം ബന്ധങ്ങള്‍ ഒരു ഭാഗം (2)
വിധിയെഴുതും അമ്മതന്‍ ദുഃഖം മറുഭാഗം (2)
നിയമങ്ങള്‍ ഒരു ഭാഗം ബന്ധങ്ങള്‍ ഒരു ഭാഗം
വിധിയെഴുതും അമ്മതന്‍ ദുഃഖം മറുഭാഗം (2)

തെളിവുകളാണോ സത്യം മറവുകളാണോ സത്യം (2)
ആയിരം സാക്ഷികള്‍ വന്നാലും (2)
നേരറിയുന്നതു് ഒരു സാക്ഷി
മനസ്സാക്ഷി

ഭൂമിക്കു മേലൊരു ഭൂമി നീതിക്കു മേലൊരു നീതി (2)
ലാളനമേകിയ കൈയാല്‍ എങ്ങനെ (2)
എഴുതും മകനുടെ മൃതി വാക്യം
വിധി വാക്യം

നിയമങ്ങള്‍ ഒരു ഭാഗം ബന്ധങ്ങള്‍ ഒരു ഭാഗം
വിധിയെഴുതും അമ്മതന്‍ ദുഃഖം മറുഭാഗം (2)

niyamaṅṅaḽ ŏru bhāgaṁ bandhaṅṅaḽ ŏru bhāgaṁ (2)
vidhiyĕḻuduṁ ammadan duḥkhaṁ maṟubhāgaṁ (2)
niyamaṅṅaḽ ŏru bhāgaṁ bandhaṅṅaḽ ŏru bhāgaṁ
vidhiyĕḻuduṁ ammadan duḥkhaṁ maṟubhāgaṁ (2)

tĕḽivugaḽāṇo satyaṁ maṟavugaḽāṇo satyaṁ (2)
āyiraṁ sākṣigaḽ vannāluṁ (2)
neraṟiyunnadu് ŏru sākṣi
manassākṣi

bhūmikku melŏru bhūmi nīdikku melŏru nīdi (2)
lāḽanamegiya kaiyāl ĕṅṅanĕ (2)
ĕḻuduṁ maganuḍĕ mṛti vākyaṁ
vidhi vākyaṁ

niyamaṅṅaḽ ŏru bhāgaṁ bandhaṅṅaḽ ŏru bhāgaṁ
vidhiyĕḻuduṁ ammadan duḥkhaṁ maṟubhāgaṁ (2)