Nityasahaaya maadaave

നിത്യസഹായ മാതാവേ
Year
Language

നിത്യസഹായ മാതാവേ
ആശ്രിതര്‍ക്കാശ്വാസമേകേണമേ
ജീവിതവീഥിയില്‍ അന്ധരാം ഞങ്ങള്‍ക്ക്
കരുണതന്‍ പൊന്‍കതിര്‍ ചൊരിയേണമേ

പാപത്തിന്‍ നിഴലുകള്‍ നീങ്ങീടുവാന്‍ എന്നും
കാവല്‍ വിളക്കായ് ജ്വലിക്കേണമേ
ഒരു സ്നേഹസാമ്രാജ്യം ഇവിടെയുയര്‍ത്താന്‍
അഭിവന്ദ്യയാം അമ്മ കനിയേണമേ
അമ്മേ അമ്മേ പരിശുദ്ധ കന്യാ മറിയമേ
(നിത്യ സഹായ...)

വേദനതന്‍ മരുഭൂമികളീല്‍ എന്നും
ദാഹജലം നീ പകരേണമേ
ഈ ഭുവനത്തില്‍ ചിറകറ്റ ഞങ്ങള്‍ തന്‍
കുറ്റങ്ങളെല്ലാം പൊറുക്കേണമേ..
അമ്മേ അമ്മേ പരിശുദ്ധ കന്യാ മറിയമേ
(നിത്യ സഹായ...)

nityasahāya mādāve
āśridarkkāśvāsamegeṇame
jīvidavīthiyil andharāṁ ñaṅṅaḽkk
karuṇadan pŏnkadir sŏriyeṇame

pābattin niḻalugaḽ nīṅṅīḍuvān ĕnnuṁ
kāval viḽakkāy jvalikkeṇame
ŏru snehasāmrājyaṁ iviḍĕyuyarttān
abhivandyayāṁ amma kaniyeṇame
amme amme pariśuddha kanyā maṟiyame
(nitya sahāya...)

vedanadan marubhūmigaḽīl ĕnnuṁ
dāhajalaṁ nī pagareṇame
ī bhuvanattil siṟagaṭra ñaṅṅaḽ tan
kuṭraṅṅaḽĕllāṁ pŏṟukkeṇame..
amme amme pariśuddha kanyā maṟiyame
(nitya sahāya...)