Nityagaamugi ninne

നിത്യകാമുകി നിന്നെ
Work
Year
Language

നിത്യകാമുകീ നിന്നെത്തിരഞ്ഞു ഞാന്‍
എത്രജന്മങ്ങളലഞ്ഞൂ!
നിദ്രയില്‍ മധുരസ്വപ്നം പോലെ
മറ്റൊരു ജന്മമണഞ്ഞൂ

ശാരദേന്ദു ശരറാന്തല്‍ കൊളുത്തിയ
ശാരോണ്‍ താഴ്വരയില്‍
ഇടയപ്പെണ്‍കൊടി നിന്നെത്തേടി
ഇതുവഴിവീണ്ടും വരുന്നു ഞാന്‍

രാഗദൂതിന്നരയന്നമണഞ്ഞൊരു
രാജാങ്കണവനിയില്‍
മധുരദര്‍ശനേ നീ സ്വയംവരവധുവായ്
വന്നെതിരേല്‍ക്കൂ!

nityagāmugī ninnĕttiraññu ñān
ĕtrajanmaṅṅaḽalaññū!
nidrayil madhurasvapnaṁ polĕ
maṭrŏru janmamaṇaññū

śāradendu śaraṟāndal kŏḽuttiya
śāroṇ tāḻvarayil
iḍayappĕṇgŏḍi ninnĕtteḍi
iduvaḻivīṇḍuṁ varunnu ñān

rāgadūdinnarayannamaṇaññŏru
rājāṅgaṇavaniyil
madhuradarśane nī svayaṁvaravadhuvāy
vannĕdirelkkū!