Niseethini niseethini

നിശീഥിനി നിശീഥിനി
Year
Language

ആ.....
നിശീഥിനീ നിശീഥിനീ ഞാനൊരു രാപ്പാടീ
പാടാം പാടാം എന്‍ വിരഹഗാനം
പ്രാണനിലുണരും യക്ഷഗാനം

സ്വപ്നംകരിഞ്ഞ ചിതാഭസ്മധൂളികള്‍
പുഷ്പങ്ങളാകുമീ രാവില്‍ സ്വര്‍ഗ്ഗ
പുഷ്പങ്ങളാകുമീ രാവില്‍
മേദിനീ മേദിനീ നിന്‍
മേഘത്തൂവല്‍ ചിറകുള്ള തേരില്‍ ഞാന്‍
പ്രേമപൂജയ്ക്കു വരുന്നു വീണ്ടുമെന്‍
പ്രേമപൂജയ്ക്കു വരുന്നു
തരുമോ മൃതസഞ്ജീവനീ
തരുമോ തരുമോ തരുമോ
നിശീഥിനീ......

ജീവന്‍ തകര്‍ന്ന സിരാപഞ്ജരങ്ങളില്‍
ജന്മങ്ങള്‍ പൂക്കുമീ രാവില്‍ പുനര്‍
ജന്മങ്ങള്‍ പൂക്കുമീ രാവില്‍
യാമിനി യാമിനീ നിന്‍
കാമകാവ്യ വിപഞ്ചിക മീട്ടിഞാന്‍
യാമപൂജയ്ക്കു വരുന്നു ഗന്ധര്‍വ്വ
യാമപൂജയ്ക്കു വരുന്നു
തരുമോ മൃതസഞ്ജീവനീ
തരുമോ തരുമോ തരുമോ
നിശീഥിനീ......

ā.....
niśīthinī niśīthinī ñānŏru rāppāḍī
pāḍāṁ pāḍāṁ ĕn virahagānaṁ
prāṇaniluṇaruṁ yakṣagānaṁ

svapnaṁkariñña sidābhasmadhūḽigaḽ
puṣpaṅṅaḽāgumī rāvil svargga
puṣpaṅṅaḽāgumī rāvil
medinī medinī nin
meghattūval siṟaguḽḽa teril ñān
premabūjaykku varunnu vīṇḍumĕn
premabūjaykku varunnu
tarumo mṛtasañjīvanī
tarumo tarumo tarumo
niśīthinī......

jīvan dagarnna sirābañjaraṅṅaḽil
janmaṅṅaḽ pūkkumī rāvil punar
janmaṅṅaḽ pūkkumī rāvil
yāmini yāminī nin
kāmagāvya vibañjiga mīṭṭiñān
yāmabūjaykku varunnu gandharvva
yāmabūjaykku varunnu
tarumo mṛtasañjīvanī
tarumo tarumo tarumo
niśīthinī......