നിശാ സുരഭികള്‍ വസന്ത സേനകള്‍
നടനമാടാന്‍ വരികയോ രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍ പ്രിയദര്‍ശിനി നീ
വികാരവതിയായ് വരികയോ വീണ്ടും വരികയോ
മദാലസ യാമിനി ഒരു രാസലീലാലോലയെ പോലെ (2)
വരുമ്പോള്‍ വെണ്ണിലാവിന്‍ യമുന ലജ്ജയില്‍ മുങ്ങിയോ (2) (നിശാ...)
മനോരഥ വീഥിയില്‍ ഒരു ക്ഷീരസാഗര പുത്രിയെ പോലെ (2)
ഒഴുകും നിന്‍ സുഗന്ധം തഴുകും തെന്നലായ് ഞാന്‍ വരും (2) (നിശാ ...)
വിലാസിനി നീ സഖി നഖരേഖമൂടും നീര്‍ത്തുകിലോടെ (2)
കുളിക്കും നിന്റെ പൂമെയ് പൊതിയും ഓളമായ് ഞാന്‍ വരും (2) (നിശാ...)