Nisaagandhi poottu [purusan]

നിശാഗന്ധി പൂത്തു [പുരുഷൻ]
Year
Language

നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി(2)
മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായി മാനസം
ജലമര്‍മ്മരങ്ങള്‍ പോലൊ സ്വരസന്ധ്യയെങ്ങോ മാഞ്ഞു
മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം

നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി
ഓ നിലാക്കായലായി പൗര്‍ണ്ണമി

തിളങ്ങുന്നുവോ കിനാവിന്‍ വളപ്പൊട്ടു
വിടര്‍ത്തുന്നുവോ മനസ്സിന്‍ മയില്‍പ്പീലികള്‍
ചിരിക്കുന്ന താരകളേ മഴവില്‍ ചരടില്‍ കൊരുക്കുവാന്‍
വെറുതെ മോഹിച്ചു ഹൃദയം വെറുതെ മോഹിച്ചു

നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി
ഓ നിലാക്കായലായി പൗര്‍ണ്ണമി

തിരച്ചെത്തുമോ മുഖശ്രീമൃദുസ്മേരമായി
ഉണര്‍ന്നെത്തുമോ ഉഷസ്സിന്‍ സുവര്‍ണ്ണോത്സവം
തുടിക്കുന്നു മാനിണയേ കരളിന്‍ തണലില്‍ തളയ്ക്കുവാന്‍
വെറുതെ മോഹിച്ചു ഞാനതു വെറുതെ മോഹിച്ചു

നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി
മുകില്‍കൂടുലഞ്ഞു നിഴല്‍പ്പാടു മാഞ്ഞു നിശാഗാനമായി മാനസം
ജലമര്‍മ്മരങ്ങള്‍ പോലൊ സ്വരസന്ധ്യയെങ്ങോ മാഞ്ഞു
മിഴിനീര്‍ക്കനവിന്‍ താഴ്വര പൂകി മായാവസന്തം

നിശാഗന്ധി പൂത്തു കിനാമഞ്ഞു പെയ്തു നിലാക്കായലായി പൗര്‍ണ്ണമി
ഓ നിലാക്കായലായി പൗര്‍ണ്ണമി(2)

niśāgandhi pūttu kināmaññu pĕydu nilākkāyalāyi paurṇṇami(2)
mugilgūḍulaññu niḻalppāḍu māññu niśāgānamāyi mānasaṁ
jalamarmmaraṅṅaḽ polŏ svarasandhyayĕṅṅo māññu
miḻinīrkkanavin dāḻvara pūgi māyāvasandaṁ

niśāgandhi pūttu kināmaññu pĕydu nilākkāyalāyi paurṇṇami
o nilākkāyalāyi paurṇṇami

tiḽaṅṅunnuvo kināvin vaḽappŏṭṭu
viḍarttunnuvo manassin mayilppīligaḽ
sirikkunna tāragaḽe maḻavil saraḍil kŏrukkuvān
vĕṟudĕ mohiccu hṛdayaṁ vĕṟudĕ mohiccu

niśāgandhi pūttu kināmaññu pĕydu nilākkāyalāyi paurṇṇami
o nilākkāyalāyi paurṇṇami

tiraccĕttumo mukhaśrīmṛdusmeramāyi
uṇarnnĕttumo uṣassin suvarṇṇotsavaṁ
tuḍikkunnu māniṇaye karaḽin daṇalil taḽaykkuvān
vĕṟudĕ mohiccu ñānadu vĕṟudĕ mohiccu

niśāgandhi pūttu kināmaññu pĕydu nilākkāyalāyi paurṇṇami
mugilgūḍulaññu niḻalppāḍu māññu niśāgānamāyi mānasaṁ
jalamarmmaraṅṅaḽ polŏ svarasandhyayĕṅṅo māññu
miḻinīrkkanavin dāḻvara pūgi māyāvasandaṁ

niśāgandhi pūttu kināmaññu pĕydu nilākkāyalāyi paurṇṇami
o nilākkāyalāyi paurṇṇami(2)