നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ
നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ
ഇവ പൂത്തു നിൽക്കുമീ തീരം കണ്ടൂ
ഇവളെത്ര പുളകം കൊണ്ടൂ..പണ്ട്
ഇവളെത്ര പുളകം കൊണ്ടൂ..
നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ
വസന്തതിലകം ചാർത്തിയ പ്രകൃതി
വാൽക്കണ്ണാടിയിൽ നോക്കി.. ചന്തം
വാൽക്കണ്ണാടിയിൽ നോക്കി.
അവളുടെ പൂമുഖം തെളിഞ്ഞതുപോലെ
ആയിരം പൂവുകൾ വിടർന്നൂ.. എന്നിൽ
ആയിരം സ്മരണകൾ ഉണർന്നൂ
നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ
മഞ്ഞുപുതപ്പിൽ മൂടിയ ശിശിരം
കുഞ്ഞു കിനാവുകൾ നൽകീ.. നിന്റെ
കുഞ്ഞു കിനാവുകൾ നൽകീ
അവളുടെ ശാലീനഭാവങ്ങൾ കണ്ടൂ
അടിമുടി കൊരിത്തരിച്ചൂ.. തീരം
അലമാല വാരി പുതച്ചൂ
നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ
ഇവപൂത്തു നിൽക്കുമീ തീരം കണ്ടൂ
ഇവളെത്ര പുളകം കൊണ്ടൂ..പണ്ട്
ഇവളെത്ര പുളകം കൊണ്ടൂ
നിശാഗന്ധി പൂത്തൂ നിലാജമന്തി പൂത്തൂ