Nisaa suma manohari

നിശാ സുമ മനോഹരി
Year
Language

നിശാ സുമമനോഹരീ
രജനീ പ്രേമവാഹിനീ (നിശാ)
നിശാ .....

ഏകാന്ത രാവിലെ ആകാശ ഗംഗയില്‍
ലഹരി പകരും സംഗീതമേ
ഹൃദയാന്തരാളമാം പൂങ്കാവനത്തിലെ
സുഗന്ധവാഹിയാം മധുവല്ലിനീ
നിശാ .....

പാടാത്ത പാട്ടിലെ കേള്‍ക്കാത്ത രാഗമായ്
മനസ്സിലുണരും സ്വരരാഗമേ
വിരിയാത്ത പൂവിലെ നുകരാത്ത തേന്‍കണം
പകര്‍ന്നു തരുമോ പ്രിയ കാമുകീ
(നിശാ)

niśā sumamanoharī
rajanī premavāhinī (niśā)
niśā .....

egānda rāvilĕ āgāśa gaṁgayil
lahari pagaruṁ saṁgīdame
hṛdayāndarāḽamāṁ pūṅgāvanattilĕ
sugandhavāhiyāṁ madhuvallinī
niśā .....

pāḍātta pāṭṭilĕ keḽkkātta rāgamāy
manassiluṇaruṁ svararāgame
viriyātta pūvilĕ nugarātta tenkaṇaṁ
pagarnnu tarumo priya kāmugī
(niśā)