നിര്‍വൃതീ യാമിനീ
ഞാനതിന്‍ നിത്യ കാമിനീ
യൌവനം.... ആഹാ ഏഹേ ഓഹോ
എന്റെ സംഗീതമായ്......
എങ്ങും അരണ്ടവെളിച്ചം
എന്നില്‍ ചുവന്ന നാളം
ഉള്ളില്‍ വിരിഞ്ഞനേരം
എന്നില്‍ പതിയ്ക്കും നേരം
അതില്‍ മനം മയങ്ങിനില്‍പ്പൂ
അതില്‍ ഉടല്‍ തരിച്ചുനില്‍പ്പൂ
പലമുഖം അടുത്തു കാണുമ്പോള്‍
ദാഹം വളര്‍ത്തിയുണര്‍ന്ന പുളകമിതാ
രാവില്‍ നിറഞ്ഞ രഹസ്യം
എല്ലാം തുറന്നുകാണും
നമ്മില്‍ നിറഞ്ഞ മൌനം
താനേ തകര്‍ന്നുവീഴും
ഇവിടെനാം മറന്നു ചേരും
സകലതും കവര്‍ന്നെടുക്കും
ഇരുളല പൊതിഞ്ഞുനില്‍ക്കുമ്പോള്‍
ഉള്ളില്‍ നിറഞ്ഞുതുളുമ്പും മധുരമിതാ