സൂര്യബിംബം നാളെയുമുദിക്കും
സൂനവാപികള്‍ നാളെയും പൂക്കും
ആരു ചിരിച്ചാലും ആരു കരഞ്ഞാലും
അച്ചുതണ്ടില്‍ ഭൂഗോളം തിരിയും
കമ്രനക്ഷത്രത്തിന്‍ കനകപ്രഭോത്സവം
കാര്മേഘമെത്രനാള് കവര്ന്നുവയ്ക്കും!
മധുരപ്രവാഹിനിതന് വഴിത്താരയില്‍
മണല്ക്കൂനയെത്രനാള് ഉയര്‍ന്നു നില്ക്കും!
ചിത്രവസന്തത്തിന് സ്വപ്നപുഷ്പാഞ്ജലി
തീതുപ്പും വേനലില്‍ കരിഞ്ഞുപോകാം
പിന്നെയും വസുന്ധരതന്‍ മോഹവല്ലിയില്‍
പൗര്‍ണ്ണമിക്കുരുന്നുകള്‍ പടം വരയ്ക്കും
എത്ര നടന്നാലും തീരാത്തൊരീവഴി
ഏകാന്തയാത്രിതന് ദുഃഖവേദി
അങ്ങിങ്ങു മിന്നുന്നു വെള്ളിവിളക്കുകള്‍
ആശ്വാസം നല്‍കും പൊന്നമ്പലങ്ങള്‍