Niragudam tulumbi

നിറകുടം തുളുമ്പി
Work
Year
Language

നിറകുടം തുളുമ്പീ നിന്റെ തിരുമുഖം തിളങ്ങീ
നിലാവേ നിലാവേ നീയൊരു ഗോപസ്ത്രീ (നിറകുടം)

കവികൾ മേഘങ്ങളാക്കി വർണ്ണിക്കുമീ
കണങ്കാൽ മൂടും മുടിയിൽ നിന്റെ മുടിയിൽ
സുസ്മേരവദനേ ചൂടിച്ചതാരീ സിന്ദൂര പുഷ്പങ്ങൾ
നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ
നിന്നെ സ്നേഹിച്ച കാർവ്വർണ്ണനോ...ഓ...(നിറകുടം)

മനസ്സിൽ പൂവമ്പിൻ തേന്മുള്ളു കൊള്ളുമീ
മധുമാസത്തിൻ കുടിലിൽ .. വള്ളിക്കുടിലിൽ
അംഗങ്ങൾ മുഴുവൻ ചാർത്തിച്ചതാരീ ശൃംഗാര ചിത്രങ്ങൾ
നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ
നിന്നെ സ്നേഹിച്ച കാർവ്വർണ്ണനോ..ഓ... (നിറകുടം)

niṟaguḍaṁ tuḽumbī ninṟĕ tirumukhaṁ tiḽaṅṅī
nilāve nilāve nīyŏru gobastrī (niṟaguḍaṁ)

kavigaḽ meghaṅṅaḽākki varṇṇikkumī
kaṇaṅgāl mūḍuṁ muḍiyil ninṟĕ muḍiyil
susmeravadane sūḍiccadārī sindūra puṣpaṅṅaḽ
nakṣatraṅṅaḽo navagrahaṅṅaḽo
ninnĕ snehicca kārvvarṇṇano...o...(niṟaguḍaṁ)

manassil pūvambin denmuḽḽu kŏḽḽumī
madhumāsattin kuḍilil .. vaḽḽikkuḍilil
aṁgaṅṅaḽ muḻuvan sārtticcadārī śṛṁgāra sitraṅṅaḽ
nakṣatraṅṅaḽo navagrahaṅṅaḽo
ninnĕ snehicca kārvvarṇṇano..o... (niṟaguḍaṁ)