Niragobikkuri saartti

നിറഗോപിക്കുറി ചാര്‍ത്തി
Year
Language

(പു) നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂ ചൂടി
യദുനാഥന്‍ ഉണരുന്ന യാമം

നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂ ചൂടി
യദുനാഥന്‍ ഉണരുന്ന യാമം
പ്രിയതോഴി മീരയ്ക്കു നറുവെണ്ണപോലുള്ള
പ്രണയത്തിന്‍ ലയഭാവമുണ്ടോ
അതില്‍ അറിയാത്ത ശ്രുതിഭേദമുണ്ടോ

നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂ ചൂടി
യദുനാഥന്‍ ഉണരുന്ന യാമം

ഒരോ മനസ്സിന്റെ ഓടക്കുഴല്‍ തണ്ടില്‍
ഓര്‍മ്മതന്‍ ശ്രീരാഗം ഉണരുന്നുവോ
(ഒരോ)
നിന്റെ വൃന്ദാവന ശിശിരത്തില്‍
നിര്‍മ്മാല്യ പുണ്യങ്ങള്‍ അറിയുന്നുവോ
നിന്റെ നിര്‍വ്വേദമറിയുന്നുവോ

(കോ) പരിപാഹി പാഹിമാം ഗോപാല
പരമേശ്ശ പാഹിമാം ഗോപാല
ഹരിനാമ പാഹിമാം ഗോപാല
വനമാലി പാഹിമാം ഗോപാല
(പരിപാഹി)

(പു) നിറഗോപിക്കുറി ചാര്‍ത്തി വനമാല പൂ ചൂടി
യദുനാഥന്‍ ഉണരുന്ന യാമം

പാടാന്‍ തുടങ്ങുന്ന നീലകടമ്പിന്‍ മേല്‍
പ്രാണന്റെ കാമ്പോജി ഉണരുന്നുവോ
(പാടാന്‍ )
പീതാംബരത്തിനു കസവിട്ട സന്ധ്യയ്ക്കു
യദുകുല ലാവണ്യമോ
നിന്റെ കണ്ണീരിന്‍ മാധുര്യമോ

(കോ) പരിപാഹി പാഹിമാം ഗോപാല
പരമേശ്ശ പാഹിമാം ഗോപാല
ഹരിനാമ പാഹിമാം ഗോപാല
വനമാലി പാഹിമാം ഗോപാല
(പരിപാഹി)
(നിറഗോപി)

(pu) niṟagobikkuṟi sārtti vanamāla pū sūḍi
yadunāthan uṇarunna yāmaṁ

niṟagobikkuṟi sārtti vanamāla pū sūḍi
yadunāthan uṇarunna yāmaṁ
priyadoḻi mīraykku naṟuvĕṇṇaboluḽḽa
praṇayattin layabhāvamuṇḍo
adil aṟiyātta śrudibhedamuṇḍo

niṟagobikkuṟi sārtti vanamāla pū sūḍi
yadunāthan uṇarunna yāmaṁ

ŏro manassinṟĕ oḍakkuḻal taṇḍil
ormmadan śrīrāgaṁ uṇarunnuvo
(ŏro)
ninṟĕ vṛndāvana śiśirattil
nirmmālya puṇyaṅṅaḽ aṟiyunnuvo
ninṟĕ nirvvedamaṟiyunnuvo

(ko) paribāhi pāhimāṁ gobāla
parameśśa pāhimāṁ gobāla
harināma pāhimāṁ gobāla
vanamāli pāhimāṁ gobāla
(paribāhi)

(pu) niṟagobikkuṟi sārtti vanamāla pū sūḍi
yadunāthan uṇarunna yāmaṁ

pāḍān duḍaṅṅunna nīlagaḍambin mel
prāṇanṟĕ kāmboji uṇarunnuvo
(pāḍān )
pīdāṁbarattinu kasaviṭṭa sandhyaykku
yadugula lāvaṇyamo
ninṟĕ kaṇṇīrin mādhuryamo

(ko) paribāhi pāhimāṁ gobāla
parameśśa pāhimāṁ gobāla
harināma pāhimāṁ gobāla
vanamāli pāhimāṁ gobāla
(paribāhi)
(niṟagobi)