നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില്‍
അരികില്‍ സ്വയം അണയുന്നുവോ മധുമാസമായു് നിന്നോര്‍മ്മകള്‍
ആറാടുമാതിരയില്‍ - വെണ്‍
നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില്‍
മന്ത്രവീണകള്‍ പാടുമോ മണ്‍ചെരാതുകള്‍ പൂക്കുമോ
മാനുറങ്ങും മിഴികളില്‍ മൗനരാഗം നീന്തുമോ
(മന്ത്രവീണകള്‍ )
ഇനിയുമീ സ്വരവനികയില്‍ തളിരെഴുതുമോ മുഖപൗര്‍ണ്ണമി
പനിസരി സനി സ- സ- സനിധപ
മധനിരി നിധ മ- മ- മഗരിസ
സാസ രീരി ഗാഗ മധനി രിസാ
നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില്‍
ചന്ദനക്കുളിര്‍ കാറ്റിലോ സന്ധ്യതന്‍ തിരഞൊറിയിലോ
വെണ്ണിലാവിന്‍ തൂവലായു് വര്‍ണ്ണരാജികള്‍ തീര്‍ത്തു നീ
(ചന്ദനക്കുളിര്‍ )
ഒഴുകുമീ നിഴലരുവികള്‍ കഥയറിയുമോ സുഖശയ്യയില്‍
പനിസരി സനി സ- സ- സനിധപ
മധനിരി നിധ മ- മ- മഗരിസ
സാസ രീരി ഗാഗ മധനി രിസാ
(നിറതിങ്കളോ )
niṟadiṅgaḽo maṇidībamo mukhamo nilāppūvo kuḽirūṟumīrāvil
arigil svayaṁ aṇayunnuvo madhumāsamāyu് ninnormmagaḽ
āṟāḍumādirayil - vĕṇ
niṟadiṅgaḽo maṇidībamo mukhamo nilāppūvo kuḽirūṟumīrāvil
mandravīṇagaḽ pāḍumo maṇsĕrādugaḽ pūkkumo
mānuṟaṅṅuṁ miḻigaḽil maunarāgaṁ nīndumo
(mandravīṇagaḽ )
iniyumī svaravanigayil taḽirĕḻudumo mukhabaurṇṇami
panisari sani sa- sa- sanidhaba
madhaniri nidha ma- ma- magarisa
sāsa rīri gāga madhani risā
niṟadiṅgaḽo maṇidībamo mukhamo nilāppūvo kuḽirūṟumīrāvil
sandanakkuḽir kāṭrilo sandhyadan dirañŏṟiyilo
vĕṇṇilāvin dūvalāyu് varṇṇarājigaḽ tīrttu nī
(sandanakkuḽir )
ŏḻugumī niḻalaruvigaḽ kathayaṟiyumo sukhaśayyayil
panisari sani sa- sa- sanidhaba
madhaniri nidha ma- ma- magarisa
sāsa rīri gāga madhani risā
(niṟadiṅgaḽo )