നിന്റെ മിഴിയില്‍ നീലോല്പലം
നിന്നുടെചുണ്ടില്‍ പൊന്നശോകം
നിന്‍ കവിളിണയില്‍ കനകാംബരം
നീയൊരു നിത്യവസന്തം
(നിന്റെമിഴിയില്‍)
പ്രേമഗംഗയില്‍ ഒഴുകിയൊഴുകിവന്ന
കാമദേവന്റെ കളഹംസമേ|(പ്രേമഗംഗയില്‍..)
ഉള്ളിലെപൊയ്കയില്‍ താമരവളയത്തില്‍
ഊഞ്ഞാലാടുക തോഴീ നീ
ഊഞ്ഞാലാടുക തോഴീ
(നിന്റെമിഴിയില്‍)
വാനവീഥിയില്‍ ഉദിച്ച് ചിരിച്ചുവരും
പൂനിലാവിന്റെ സഖിയാണു നീ|(വാനവീഥിയില്‍..)
ഇന്നെന്റെ ചിന്തയാം ഇന്ദ്രസദസ്സിലായ്
ഇന്ദീവരമിഴിയാടൂ നീ
ഇന്ദീവരമിഴിയാടൂ
(നിന്റെമിഴിയില്‍..)