കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ - 2
അഞ്ചു മില്ലി കൂടിയായാൽ അന്തമില്ലാതാടിടുമീ താളത്തിൽ നീ
കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ
ലല്ലലാ....ലല്ലലാ....ലല്ലലാ........
നാലു കോപ്പ തികച്ചായാൽ വീണു പൊങ്ങിപ്പോകും
റൂട്ടുതെറ്റി പോണപോക്കിൽ വീടു മാറിക്കേറും
(നാലു കോപ്പ.....)
ഓവർ ആയിപ്പോയാൽ ഓണറായി മാറും - 2
ചെക്കർ വന്നാലും ഞാനൊരു ടിക്കറ്റങ്ങുകീറും
(കള്ളടിക്കും....)
ലല്ലലാ....ലല്ലലാ....ലല്ലലാ........
ഡ്യൂട്ടി തീർന്നു പോയാലോ ദൂരെ ഷാപ്പിൽ പോകും
മൂത്തകള്ള് കിട്ടിയെന്നാൽ മൂങ്ങപോലെ മൂളും
(ഡ്യൂട്ടി തീർന്നു....)
നമ്മുടെയീ ചങ്ങാതി നാട്ടിലിന്ന് മുതലാളി - 2
വന്ന് വന്ന് നിന്നാലോ നാടെല്ലാം തിരുവോണം
കള്ളടിക്കും പൊന്നളിയാ കണ്ണടച്ചു മിന്നളിയാ മേളത്തിൽ നീ
അഞ്ചു മില്ലി കൂടിയായാൽ അന്തമില്ലാതാടിടുമീ താളത്തിൽ നീ
ലലലാ ലാലലാ ലലലലാ ലാലാലലാ...