Nin neela nayanannal

നിൻ നീല നയനങ്ങൾ
Year
Language

നിന്‍ നീല നയനങ്ങള്‍
വിരജിച്ച കാവ്യങ്ങള്‍
ശ്രുതി ചേര്‍ത്തു ഞാന്‍ പാടിടാം
ആ..ആാ..ആാ...ആ...ആാാ... (നിന്‍ നീല..)

നിന്‍ മധുര ഹൃദയത്തില്‍
നിറയുന്ന നാദത്തില്‍
രതിയൊടെ ഞാന്‍ ആടിടാം

ആ..ആാ..ആാ...ആ...ആാാ... (നിന്‍ നീല..)

തകതധീം ധൊം തക തധ ത ത ധ (2)

ശിലയില്‍ ഉണരുന്ന കലയില്‍ വിരിയുന്ന
നിന്‍ രൂപം ഞാന്‍ തീര്‍ത്തിടാം
കരളില്‍ വിടരുന്ന നിനവില്‍ വളരുന്ന
നിന്‍ ശില്‍പം ഞാന്‍ തീര്‍ത്തിടാം

മനസ്സു നിറയുന്ന മധുരമുതിരുന്ന
നിന്‍ പ്രേമം ഞാന്‍ നേടിടാം
പരുവം പരുവത്തില്‍ അമൃതം
പകരുന്ന സ്വര്‍ഗ്ഗതില്‍ ഏറുന്നു ഞാന്‍

ആനന്ദ സൗഥത്തില്‍ അഴകുള്ള മഞ്ചത്തില്‍
ആടുന്ന വെണ്‍തിങ്കല്‍ നീ
അനുരാഗ സലിലത്തില്‍ അഭിരാമ മല്‍സ്യം പോല്‍
അണയുന്ന നിന്നുള്ളില്‍ ഞാന്‍ (നിന്‍ നീല..)

വിടരുമധരത്തില്‍ വിരിയും അരിമുല്ല
പൂനുള്ളി ഞാന്‍ ചൂടിടാം
ഇളമവഴിയുന്ന കുളിരു പകരുന്ന
നിന്‍ പ്രേമം എന്‍ ധന്യത
വഴിയില്‍ ഇനി നിന്റെ കഴലുനുകരുന്ന
പുല്‍ത്തുമ്പായ്‌ തീര്‍ന്നെങ്കില്‍ ഞാന്‍
കനക ശ്രീകോവില്‍ നടയില്‍ നിന്നെന്നും
നിന്‍പൂജ ചെയ്യുന്നു ഞാന്‍

ആ ജനജന്മങ്ങള്‍ എന്‍ പൂര്‍വ പുണ്യത്തില്‍
ശ്രീദേവിയായ്‌ ഞാന്‍ നിന്നെ കാണട്ടെ ഞാന്‍

നീ തന്ന കുങ്കുമം ഈ പ്രേമബന്ധതില്‍
എഴേഴു ജന്മങ്ങള്‍ നിലനിന്നെങ്കില്‍ (നിന്‍ നീല ..)

തകതധീം ധൊം തക തധ ത ത ധ (2)

nin neela nayanangaL

nin nīla nayanaṅṅaḽ
virajicca kāvyaṅṅaḽ
śrudi serttu ñān pāḍiḍāṁ
ā..āാ..āാ...ā...āാാ... (nin nīla..)

nin madhura hṛdayattil
niṟayunna nādattil
radiyŏḍĕ ñān āḍiḍāṁ

ā..āാ..āാ...ā...āാാ... (nin nīla..)

tagadadhīṁ dhŏṁ taga tadha ta ta dha (2)

śilayil uṇarunna kalayil viriyunna
nin rūbaṁ ñān dīrttiḍāṁ
karaḽil viḍarunna ninavil vaḽarunna
nin śilbaṁ ñān dīrttiḍāṁ

manassu niṟayunna madhuramudirunna
nin premaṁ ñān neḍiḍāṁ
paruvaṁ paruvattil amṛtaṁ
pagarunna svarggadil eṟunnu ñān

ānanda sauthattil aḻaguḽḽa mañjattil
āḍunna vĕṇdiṅgal nī
anurāga salilattil abhirāma malsyaṁ pol
aṇayunna ninnuḽḽil ñān (nin nīla..)

viḍarumadharattil viriyuṁ arimulla
pūnuḽḽi ñān sūḍiḍāṁ
iḽamavaḻiyunna kuḽiru pagarunna
nin premaṁ ĕn dhanyada
vaḻiyil ini ninṟĕ kaḻalunugarunna
pulttumbāy‌ tīrnnĕṅgil ñān
kanaga śrīgovil naḍayil ninnĕnnuṁ
ninpūja sĕyyunnu ñān

ā janajanmaṅṅaḽ ĕn pūrva puṇyattil
śrīdeviyāy‌ ñān ninnĕ kāṇaṭṭĕ ñān

nī tanna kuṅgumaṁ ī premabandhadil
ĕḻeḻu janmaṅṅaḽ nilaninnĕṅgil (nin nīla ..)

tagadadhīṁ dhŏṁ taga tadha ta ta dha (2)

nin neela nayanangaL