നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ
നീല നീരാളമായ് ഞാന്‍ മാറിയെങ്കില്‍
ചന്ദന മണമൂറും നിന്‍ ദേഹമലര്‍വല്ലി
എന്നുമെന്‍ വിരിമാറില്‍ പടരുമല്ലോ
(നിന്‍ മണിയറയിലെ)
പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു
പുഷ്പശലഭമായ് ഞാന്‍ പറന്നുവെങ്കില്‍ (പുണ്യവതീ)
ശൃംഗാരമധുവൂറും നിന്‍ രാഗപാനപാത്രം
എന്നുമെന്‍ അധരത്തോടടുക്കുമല്ലോ
(നിന്‍ മണിയറയിലെ )
ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ
ഇന്ദീവരങ്ങളായ് ഞാന്‍ വിടര്‍ന്നുവെങ്കില്‍ (ഇന്ദുവദനേ)
ഇന്ദ്രനീലാഭ തൂകും നിന്‍ മലര്‍മിഴിയുമായ്
സുന്ദരി അങ്ങനെ ഞാനിണങ്ങുമല്ലോ
(നിന്‍ മണിയറയിലെ )