Nin janmanaal

നിന്‍ ജന്മനാള്‍
Work
Year
Language

നിന്‍ ജന്മനാള്‍ സന്ദേശമായ്
വെണ്‍മേഘത്തൂവാലകള്‍
പൂന്തിങ്കള്‍ ബിംബം ചൊല്ലുന്നുവോ
സമ്മാനമേകുവാന്‍
(നിന്‍ ജന്മനാള്‍ )

കുളിര്‍വായു വീശും മൃദുചാമരങ്ങള്‍
പകരുന്ന ലാസ്യരസലയ ശാന്തിയില്‍
(കുളിര്‍വായു )
ഈ താരുണ്യം പൂക്കുമ്പോള്‍
അതിലൊരു ചെറുമധുജലകണമണിയാകുവാന്‍
ലഹരികളുടെ മണിയറയിലൊരിണയാകുവാന്‍
മൂകാഭിലാഷം സഖി
(നിന്‍ ജന്മനാള്‍ )

നിറമാല ചാര്‍ത്തും പുളകോദ്ഗമങ്ങള്‍
നിറയുന്ന മോഹശതസുഖശയ്യയില്‍
(നിറമാല )
ഈ ലാവണ്യം നീന്തുമ്പോള്‍
അതിമൃദുലമൊരലയുടെ ചുരുളിതളാകുവാന്‍
കനവുകളുടെ അണികളിലൊരു നിഴലാകുവാന്‍
ഏകാഭിലാഷം സഖി
(നിന്‍ ജന്മനാള്‍ )

ലാലാ...

nin janmanāḽ sandeśamāy
vĕṇmeghattūvālagaḽ
pūndiṅgaḽ biṁbaṁ sŏllunnuvo
sammānameguvān
(nin janmanāḽ )

kuḽirvāyu vīśuṁ mṛdusāmaraṅṅaḽ
pagarunna lāsyarasalaya śāndiyil
(kuḽirvāyu )
ī tāruṇyaṁ pūkkumboḽ
adilŏru sĕṟumadhujalagaṇamaṇiyāguvān
laharigaḽuḍĕ maṇiyaṟayilŏriṇayāguvān
mūgābhilāṣaṁ sakhi
(nin janmanāḽ )

niṟamāla sārttuṁ puḽagodgamaṅṅaḽ
niṟayunna mohaśadasukhaśayyayil
(niṟamāla )
ī lāvaṇyaṁ nīndumboḽ
adimṛdulamŏralayuḍĕ suruḽidaḽāguvān
kanavugaḽuḍĕ aṇigaḽilŏru niḻalāguvān
egābhilāṣaṁ sakhi
(nin janmanāḽ )

lālā...