You are here

Mullapperiyaarinu

Title (Indic)
മുല്ലപ്പെരിയാറിനു
Work
Year
Language
Credits
Role Artist
Music MB Sreenivasan
Performer S Janaki
Writer P Bhaskaran

Lyrics

Malayalam

മുല്ലപ്പെരിയാറിന്‌ കല്യാണം...ഓ...ഓ....
മുല്ലപ്പെരിയാറിന് കല്യാണം
മൂവന്തി ചന്ദ്രൻ മണവാളൻ
(മുല്ലപ്പെരിയാറിന്‌....)
പൊന്മുളംകാട്ടിൽ വന്നിന്നലെ
പെണ്ണിന്റെ സമ്മതം ചോദിച്ചു പൂന്തെന്നൽ
മനസമ്മതം ചോദിച്ചു പൂന്തെന്നൽ.....
ഓ.....ഓ....ഓ ഓ....ഓ ഓ ഓ......

വെള്ളിമുകിൽ വന്നു പന്തലിട്ടു
പുള്ളിപ്പൂമൈനകൾ കുരവയിട്ടു
(വെള്ളിമുകിൽ......)
കളമൊഴിപെണ്ണുങ്ങൾ കാനനച്ചോലകൾ
കളിയാക്കി കളിയാക്കി ചുറ്റും നിന്നു
മുല്ലപ്പെരിയാറിന്‌ കല്യാണം

വെയിലൊളി ചുറ്റിക്കും പൂഞ്ചേല
തലയിൽ പൂചൂടിക്കും പൂക്കാലം
(വെയിലൊളി ചുറ്റിക്കും....)
കല്യാണപ്പെണ്ണിന്റെ തോഴിമാരായ്‌ നിന്നു
കല്ലാറും.... പമ്പയും.....ചിറ്റാറും
തോഴിമാരായ്‌ നിന്നു കല്ലാറും പമ്പയും ചിറ്റാറും
ആ...ആ....

മലർമാസരാത്രിതൻ മണിയറയിൽ
മണവാട്ടിപ്പെണ്ണിന്റെ ചുണ്ടത്ത്‌
മധുരം തേച്ചീടും പുതുമാരൻ തന്നെ
അധരങ്ങൾ കൊണ്ടോ...... കൈകൊണ്ടോ....
(മധുരം തേച്ചീടും.....)
മുല്ലപ്പെരിയാറിന്‌ കല്യാണം
മൂവന്തി ചന്ദ്രൻ മണവാളൻ
ആ...ആ...ആ ആ...ഓ ഓ...

English

mullappĕriyāṟin‌ kalyāṇaṁ...o...o....
mullappĕriyāṟin kalyāṇaṁ
mūvandi sandran maṇavāḽan
(mullappĕriyāṟin‌....)
pŏnmuḽaṁkāṭṭil vanninnalĕ
pĕṇṇinṟĕ sammadaṁ sodiccu pūndĕnnal
manasammadaṁ sodiccu pūndĕnnal.....
o.....o....o o....o o o......

vĕḽḽimugil vannu pandaliṭṭu
puḽḽippūmainagaḽ kuravayiṭṭu
(vĕḽḽimugil......)
kaḽamŏḻibĕṇṇuṅṅaḽ kānanaccolagaḽ
kaḽiyākki kaḽiyākki suṭruṁ ninnu
mullappĕriyāṟin‌ kalyāṇaṁ

vĕyilŏḽi suṭrikkuṁ pūñjela
talayil pūsūḍikkuṁ pūkkālaṁ
(vĕyilŏḽi suṭrikkuṁ....)
kalyāṇappĕṇṇinṟĕ toḻimārāy‌ ninnu
kallāṟuṁ.... pambayuṁ.....siṭrāṟuṁ
toḻimārāy‌ ninnu kallāṟuṁ pambayuṁ siṭrāṟuṁ
ā...ā....

malarmāsarātridan maṇiyaṟayil
maṇavāṭṭippĕṇṇinṟĕ suṇḍatt‌
madhuraṁ teccīḍuṁ pudumāran dannĕ
adharaṅṅaḽ kŏṇḍo...... kaigŏṇḍo....
(madhuraṁ teccīḍuṁ.....)
mullappĕriyāṟin‌ kalyāṇaṁ
mūvandi sandran maṇavāḽan
ā...ā...ā ā...o o...

Lyrics search