അയലത്തെ ജനലിലൊരമ്പിളി വിടര്‍ന്നു
അലകടലായെന്‍മനമുണര്‍ന്നു...
പുളകംവിരിഞ്ഞു സ്വപ്നംവിടര്‍ന്നു
പൂനിലാവൊളി പരന്നു ...
പ്രേമപൂനിലാവൊളി പരന്നു...
പതിവായി മാനത്തുവിടരുന്ന ചന്ദ്രന്
പാരിതിലെല്ലാര്‍ക്കും സ്വന്തം..
ഈ ഭൂമിയിലേവര്‍ക്കുംസ്വന്തം...
എന്നയല്പക്കത്തെ രാഗാര്‍ദ്രചന്ദ്രന്‍
എനിക്കുമാത്രംസ്വന്തം..
എന്നും എനിക്കുമാത്രംസ്വന്തം...
പകലെങ്ങും മറയാത്ത മധുമാസചന്ദ്രന്‍
പനിനീരുപെയ്യുന്നചന്ദ്രന്‍..
എന്റെ അനുരാഗമോഹനചന്ദ്രന്‍....
നിത്യവുമെന്നുള്ളില്‍ പൌര്‍ണ്ണമിയൊരുക്കാന്‍
നിറഞ്ഞുനില്ക്കും ചന്ദ്രന്..
തിങ്ങി നിറഞ്ഞുനില്ക്കും ചന്ദ്രന് ....