Nimisannal nimisannal

നിമിഷങ്ങള്‍ നിമിഷങ്ങള്‍
Work
Year
Language

നിമിഷങ്ങള്‍ നിമിഷങ്ങള്‍
നില്‍ക്കാതെ പാറുന്ന ശലഭങ്ങള്‍
കാലമാം കടലിലെ ഓളങ്ങള്‍
കമനീയതയുടെ പൈതങ്ങള്‍

ഒന്നുതൊടാന്‍ ഞാനണയും മുന്‍പേ
ഓടുന്നു മായുന്നു നിങ്ങള്‍
പതിവായ് പലവിധ ജീവിതശില്പങ്ങള്‍
പണിയുന്നു തകര്‍ക്കുന്നു നിങ്ങള്‍

വിണ്ണിലുലാവുന്ന കല്പവൃക്ഷത്തില്‍
വിടരുന്ന മുകുളങ്ങള്‍ നിങ്ങള്‍
വിശ്വൈകശില്‍പ്പിക്കു സര്‍ഗ്ഗമുഹൂര്‍ത്തത്തില്‍
വികസിച്ച പുളകങ്ങള്‍ നിങ്ങള്‍

nimiṣaṅṅaḽ nimiṣaṅṅaḽ
nilkkādĕ pāṟunna śalabhaṅṅaḽ
kālamāṁ kaḍalilĕ oḽaṅṅaḽ
kamanīyadayuḍĕ paidaṅṅaḽ

ŏnnudŏḍān ñānaṇayuṁ munpe
oḍunnu māyunnu niṅṅaḽ
padivāy palavidha jīvidaśilbaṅṅaḽ
paṇiyunnu tagarkkunnu niṅṅaḽ

viṇṇilulāvunna kalbavṛkṣattil
viḍarunna muguḽaṅṅaḽ niṅṅaḽ
viśvaigaśilppikku sarggamuhūrttattil
vigasicca puḽagaṅṅaḽ niṅṅaḽ