Nilledi nilledi

നില്ലെടി നില്ലെടി
Work
Year
Language

നില്ലെടീ നില്ലെടീ നീയല്ലയോ ഇന്നു
കൊല്ലാതെ കൊന്നതെന്‍ ചെല്ലമാം പുത്രിയെ
തല്ലെടീ ചൂലിനാല്‍ എല്ലാത്തിനേം - വെറും
പുല്ലാണു പുല്ലാണു കാശും പ്രതാപവും
(നില്ലെടീ)

മുഴുത്തകോപമോടെടുത്തു ഞാന്‍ നിന്റെ
കഴുത്തിലന്‍പോടു പിടിച്ചുടന്‍
മുടിച്ചു നിങ്ങളെയറിഞ്ഞു ഞാന്‍
കടിച്ചുകീറിടുമനാരതം
വഴിയില്‍ നിന്നു പോക വാനരന്‍മാരേ

ചക്ഷു ശ്രവണന്‍ ചീറിവരുന്നതു
പക്ഷിപ്രവരനു ഭക്ഷണകാരണം
പത്തി നിവര്‍ത്തിയ പാമ്പു നിങ്ങളെ
കൊത്തിനുറുക്കിത്തള്ളും വെളിയില്‍

nillĕḍī nillĕḍī nīyallayo innu
kŏllādĕ kŏnnadĕn sĕllamāṁ putriyĕ
tallĕḍī sūlināl ĕllāttineṁ - vĕṟuṁ
pullāṇu pullāṇu kāśuṁ pradābavuṁ
(nillĕḍī)

muḻuttagobamoḍĕḍuttu ñān ninṟĕ
kaḻuttilanpoḍu piḍiccuḍan
muḍiccu niṅṅaḽĕyaṟiññu ñān
kaḍiccugīṟiḍumanāradaṁ
vaḻiyil ninnu poga vānaranmāre

sakṣu śravaṇan sīṟivarunnadu
pakṣipravaranu bhakṣaṇagāraṇaṁ
patti nivarttiya pāmbu niṅṅaḽĕ
kŏttinuṟukkittaḽḽuṁ vĕḽiyil