നിഴലുകളേ നിഴലുകളേ
നിഴലുകളേ നിഴലുകളേ
നിങ്ങളെന്തിനു കൂടെ വരുന്നു
നിശ്ശബ്ദ നിഴലുകളേ (2) (നിഴലുകളേ)
എന്നെ മാത്രം കരി കൊണ്ടെന്തിനു
മണ്ണില്‍ വരയ്ക്കുന്നു നിങ്ങള്‍ (എന്നെ)
നിങ്ങള്‍ പ്രതികാര ഭീകര രൂപങ്ങള്‍
നിങ്ങള്‍ ഇരുട്ടിന്റെ പ്രേതങ്ങള്‍ (നിഴലുകളേ)
ജീവിതം വിളയും ഖനികള്‍ തേടി ഞാന്‍
ഈ വഴിത്താരയില്‍ വന്നു (ജീവിതം)
കനകം കണ്ടില്ല രത്നങ്ങള്‍ കണ്ടില്ല
കണ്ടതു കല്‍ക്കരിയല്ലോ (നിഴലുകളെ)
ഈ മരുഭൂമിയില്‍ ദാഹ ജലം തേടി
ഈറന്‍ കണ്ണുമായ് വന്നു ( ഈ മരുഭൂമി)
മുന്നില്‍ ഞാന്‍ കണ്ട തടാകങ്ങളത്രയും
കണ്ണുനീര്‍ നിറഞ്ഞവയല്ലോ