നിഴല്‍നാടകത്തിലെ നായിക നീ
അഴലിന്റെ പന്തലിൽ ഇരുളിൽ നടക്കുന്ന
നിഴല്‍നാടകത്തിലെ നായിക നീ
നിഴല്‍നാടകത്തിലെ നായിക നീ (നിഴല്‍നാടകത്തിലെ)
അണിയുന്നതെന്തിനു കണ്ണുനീരിൻ
മണിമുത്തു മാലകൾ നീ വെറുതെ (അണിയുന്ന)
എന്തിനലങ്കാരം എന്തിനു സിന്ദൂരം (2)
എന്തിനോ കിനാക്കൾ തൻ പുഷ്പഹാരം (നിഴൽ)
സൂര്യനും ചന്ദ്രനും വിളക്കു വച്ചാൽ
സുന്ദരലോകത്തിൻ യവനികയിൽ
മായുന്നു തെളിയുന്നു നീയൊരു നിഴലായി(2)
കാണികളില്ലാത്ത കളിയരങ്ങിൽ (നിഴൽ)