Nilalaay ormmagal

നിഴലായ്‌ ഓർമ്മകൾ
Work
Year
Language

ആ...ആ...ആ...ആ...ആ...ആ...
നിഴലായ് ഓര്‍മ്മകള്‍ ഒഴുകി വരുമ്പോള്‍..
തഴുകാന്‍ മോഹം പ്രിയേ ..
ഒരു നാളെങ്കിലും ഒരുമിച്ചു വാഴാന്‍..
മനസ്സില്‍ ദാഹം പ്രിയേ...(നിഴലായ്...)

അഴകിനു പോലും അറയില്‍ നിന്നും ചിറകുകളേകുന്നു ആരോ...
അതിനൊരു താളം ശ്രുതിയില്‍ ലയമായ് മിഴികളിലേകുന്നു..
എന്തെന്തു മോഹങ്ങള്‍ എന്നുള്ളിലും ..
ചിന്തുന്നു മൗനങ്ങള്‍ നിന്‍ നെഞ്ചിലും...
നിമിഷമോരോന്നു കൊഴിഞ്ഞു വീഴുമ്പോഴും...(നിഴലായ്...)

മനസ്സറ തോറും മധുരം പടരും
സുഖകര മേളങ്ങള്‍..ഏതോ
കുളിരല കൊഞ്ചും മഴയില്‍ നനയും..
തരള തരംഗങ്ങള്‍..
അതു വീണു വിളയുന്ന പവിഴങ്ങളോ..
അല മൂടി അകലുന്ന പുളകങ്ങളോ
നുര ചിതറുന്ന തിര വിരിയുമ്പോഴും ... (നിഴലായ്..)

ā...ā...ā...ā...ā...ā...
niḻalāy ormmagaḽ ŏḻugi varumboḽ..
taḻugān mohaṁ priye ..
ŏru nāḽĕṅgiluṁ ŏrumiccu vāḻān..
manassil dāhaṁ priye...(niḻalāy...)

aḻaginu poluṁ aṟayil ninnuṁ siṟagugaḽegunnu āro...
adinŏru tāḽaṁ śrudiyil layamāy miḻigaḽilegunnu..
ĕndĕndu mohaṅṅaḽ ĕnnuḽḽiluṁ ..
sindunnu maunaṅṅaḽ nin nĕñjiluṁ...
nimiṣamoronnu kŏḻiññu vīḻumboḻuṁ...(niḻalāy...)

manassaṟa toṟuṁ madhuraṁ paḍaruṁ
sukhagara meḽaṅṅaḽ..edo
kuḽirala kŏñjuṁ maḻayil nanayuṁ..
taraḽa taraṁgaṅṅaḽ..
adu vīṇu viḽayunna paviḻaṅṅaḽo..
ala mūḍi agalunna puḽagaṅṅaḽo
nura sidaṟunna tira viriyumboḻuṁ ... (niḻalāy..)