Nilaavum kinaavum

നിലാവും കിനാവും
Year
Language

നിലാവും കിനാവും തളിര്‍ക്കുന്ന രാവില്‍
ഒലീവിന്‍ മരച്ചോട്ടിലാനന്ദനൃത്തം
ഒരാനന്ദനൃത്തം... ഒരാഹ്ലാദനൃത്തം
വരുന്നൂ സുമംഗല്യഘോഷം..
(നിലാവും...)

മധുപാത്രങ്ങളില്‍ നറുമുന്തിരിനീര്‍
മനസ്‌‌തോത്രങ്ങളില്‍ ശുഭകാമനകള്‍
പള്ളിമണികള്‍ പാടിയുണര്‍ത്തീ
പോരൂ... പോരൂ... മണവാട്ടി
(നിലാവും...)

ദേവദൂതികളോ, കാനനദേവതമാരോ
നവവധുവായ് നിന്നെയിന്നലങ്കരിച്ചൂ
ചന്ദനക്കുളിരോലുന്ന പുടവ തന്നൂ
ചന്ദ്രരശ്‌മികള്‍ നെയ്‌തെടുത്ത
മന്ത്രകോടി തന്നൂ...
(നിലാവും...)

സ്‌നേഹദൂതിക നീയാരുടെ പാതിമെയ്യായീ
നവവധുവായ് നീയവന്റെയരികില്‍ നില്‍ക്കൂ
തനുവല്ലരിയാരുടെ തഴുകലേല്‍ക്കെ
കുനുകുനെ പുളകത്തിന്‍ മുകുളം ചൂടി
(നിലാവും...)

nilāvuṁ kināvuṁ taḽirkkunna rāvil
ŏlīvin maraccoṭṭilānandanṛttaṁ
ŏrānandanṛttaṁ... ŏrāhlādanṛttaṁ
varunnū sumaṁgalyaghoṣaṁ..
(nilāvuṁ...)

madhubātraṅṅaḽil naṟumundirinīr
manas‌‌totraṅṅaḽil śubhagāmanagaḽ
paḽḽimaṇigaḽ pāḍiyuṇarttī
porū... porū... maṇavāṭṭi
(nilāvuṁ...)

devadūdigaḽo, kānanadevadamāro
navavadhuvāy ninnĕyinnalaṅgariccū
sandanakkuḽirolunna puḍava tannū
sandraraś‌migaḽ nĕy‌tĕḍutta
mandragoḍi tannū...
(nilāvuṁ...)

s‌nehadūdiga nīyāruḍĕ pādimĕyyāyī
navavadhuvāy nīyavanṟĕyarigil nilkkū
tanuvallariyāruḍĕ taḻugalelkkĕ
kunugunĕ puḽagattin muguḽaṁ sūḍi
(nilāvuṁ...)