നിലാവോ നീര്‍മിഴിത്താമരയില്‍
നിലാവോ നീൾമിഴിത്താമരയില്‍
കിനാവോ ചെമ്പനീർ പൂങ്കവിളിൽ (2)
ചിരിയൂറും ചുണ്ടുകളിൽ തിരതല്ലും തേനലയിൽ
ദേവകാവ്യമോ വരരാഗ മന്ത്രമോ
(നിലാവോ.....)
ആദ്യമായ് കണ്ടപ്പോൾ തേൻനിലാ പൂമ്പട്ട്
കുളിരോലും കരളിനകത്തൊരു കിനാവിന്റെ പൂങ്കാവ് (2)
അണിമൃദുവിരലാൽ ഉടൽ തഴുകുമ്പോൾ ആർദ്രയാവുന്നു
കുറുകുമൊരിണയായ് കരവലയത്തിൻ കൂട്ടിലാഴുന്നു
കൂട്ടിലാഴുന്നു...
(നിലാവോ.....)
തനാനാ താനനാ താനന
ലല്ലാലാ ലാലല ലാലാല
മാറിലൊന്നു ചേരുമ്പോൾ മാരിവിൽ പൂമാനം
മധുരാധര ലഹരിയെനിക്കൊരു മലരമ്പിൻ പൂന്തേൻ (2)
കരളിലൊരിക്കിളി ചിറകുലയുമ്പോൾ കാമനാവും നീ
രതിസുഖ സാരം പകരും യദുകുല രാജനാവും നീ
രാജനാവും നീ
(നിലാവോ.....)
nilāvo nīḽmiḻittāmarayil
kināvo sĕmbanīr pūṅgaviḽil (2)
siriyūṟuṁ suṇḍugaḽil tiradalluṁ tenalayil
devagāvyamo vararāga mandramo
(nilāvo.....)
ādyamāy kaṇḍappoḽ tennilā pūmbaṭṭ
kuḽiroluṁ karaḽinagattŏru kināvinṟĕ pūṅgāv (2)
aṇimṛduviralāl uḍal taḻugumboḽ ārdrayāvunnu
kuṟugumŏriṇayāy karavalayattin kūṭṭilāḻunnu
kūṭṭilāḻunnu...
(nilāvo.....)
tanānā tānanā tānana
lallālā lālala lālāla
māṟilŏnnu serumboḽ mārivil pūmānaṁ
madhurādhara lahariyĕnikkŏru malarambin pūnden (2)
karaḽilŏrikkiḽi siṟagulayumboḽ kāmanāvuṁ nī
radisukha sāraṁ pagaruṁ yadugula rājanāvuṁ nī
rājanāvuṁ nī
(nilāvo.....)