നിലാവിൻ പൊയ്കയിൽ കിനാവിൻ വീചിയിൽ
ഒരോമൽ തോണിയിൽ സുരചാരുതേ
തുഴഞ്ഞേറുമീ നിദ്രതൻ കൈകളിൽ
മെല്ലെ നീ
(നിലാവിൻ.....)
ആ...ആഹഹാ..ലലാലാ...ലാലലാ...
മുളംവേണുവൂതിയെത്തും ഇളംതെന്നലിൽ
പ്രഭാതങ്ങൾ ഈറൻ മാറും ഏകാന്തകാന്തിയിൽ
(മുളംവേണുവൂതിയെത്തും...)
മനസ്സിന്റെ വാടിയിൽ മലരിട്ട ചില്ലയിൽ
നിനക്കായി തീർക്കുന്നു കൂടൊന്നു ഞാൻ
അഭിലാഷവാഹിനി കരയേറും വേളയിൽ
വരൂ നീയീ വിണ്ണിലെ ആയിരം മുത്തുമായ്
മയൂരം ആടിടും മരാളം താണിടും
കിനാവിൻ തോണിയിൽ മധുശാരികേ
വരൂ നീയീ വിണ്ണിലെ ഏഴിതൾപ്പൂവുമായ്
മുകിൽ സ്വർണ്ണമാല കോർക്കും വഴിത്താരയിൽ
പ്രദോഷങ്ങൾ പോയൊളിക്കും ആരാമസീമയിൽ
(മുകിൽ.....)
ഇടനെഞ്ചിൻ ചോരനായ് വിരിയുന്ന പൂക്കളാൽ
നിനക്കായി നീട്ടുന്നു പൊൻതാലം ഞാൻ
അഭിലാഷവല്ലരി അലർചൂടും വേളയിൽ
വരൂ നീയീ വിണ്ണിലെ വെണ്ണിലാപ്പൂവുമായ്
(നിലാവിൻ.....)
ഉം..ലാലലാ...
ഉം ആ...ആ...ആഹഹാ...
ആഹഹാഹഹാ....