Nilaavin ilam

നിലാവിന്‍ ഇളം
Work
Year
Language

നിലാവിന്‍ ഇളം പീലികള്‍
തൊടും സ്നേഹംപോലേ ഇന്നറിഞ്ഞു ഞാന്‍
നിന്‍റെ മാനസം

കിനാവിന്‍ മനോമഞ്ജരിയില്‍
വിതുമ്പും മൗനം പോലേ ഇന്നറിഞ്ഞു ഞാന്‍
വിരഹ നൊമ്പരം

ഇളംകാറ്റില്‍ മുളംകാട്ടില്‍ കേട്ടു
നിന്‍ രാഗം അനുരാഗം
മലര്‍ക്കാവില്‍ വസന്താഗമമായി
കിളി പാടി മയിലാടി
അരികിലാണു നമ്മള്‍ അകലെയാകിലും
അലിയുമെന്‍റെ ജീവനില്‍ വിദൂര താരമായി വിടര്‍ന്നു നീ
(കിനാവിന്‍)

തുടം മഞ്ഞിന്‍ നറും ചോലകള്‍ തേടി
നിന്‍ താളം പദതാളം
ഉണര്‍ന്നാടും താരങ്ങള്‍ ചൊല്ലി
നിന്‍ ഗാനം മധുഗാനം
തരള മര്‍മരങ്ങള്‍ പ്രണയ മന്ത്രമായി
എന്തിനെന്‍റെ മോഹമായി വിലോല ചന്ദ്രിക വളര്‍ന്നു നീ
(കിനാവിന്‍)

nilāvin iḽaṁ pīligaḽ
tŏḍuṁ snehaṁpole innaṟiññu ñān
ninṟĕ mānasaṁ

kināvin manomañjariyil
vidumbuṁ maunaṁ pole innaṟiññu ñān
viraha nŏmbaraṁ

iḽaṁkāṭril muḽaṁkāṭṭil keṭṭu
nin rāgaṁ anurāgaṁ
malarkkāvil vasandāgamamāyi
kiḽi pāḍi mayilāḍi
arigilāṇu nammaḽ agalĕyāgiluṁ
aliyumĕnṟĕ jīvanil vidūra tāramāyi viḍarnnu nī
(kināvin)

tuḍaṁ maññin naṟuṁ solagaḽ teḍi
nin dāḽaṁ padadāḽaṁ
uṇarnnāḍuṁ tāraṅṅaḽ sŏlli
nin gānaṁ madhugānaṁ
taraḽa marmaraṅṅaḽ praṇaya mandramāyi
ĕndinĕnṟĕ mohamāyi vilola sandriga vaḽarnnu nī
(kināvin)