Nilaavil

നിലാവില്‍
Work
Year
Language

നിലാവിന്‍ ചന്ദനം തൂവാം
കിനാവിന്‍ പൂമണം ചൊരിയാം
നിനക്കു വേണ്ടി നിനക്കു വേണ്ടി
വിണ്ണില്‍ നിന്നും ദേവദൂതിന്‍
സാന്ത്വനം പകരാം
നിലാവിന്‍ ചന്ദനം തൂവാം
കിനാവിന്‍ പൂമണം ചൊരിയാം

നിനക്കായ് രാവുകള്‍ വിടരും
നിനക്കായ് പകലുകള്‍ പൂക്കും
നിനക്കായ് രാവുകള്‍ വിടരും
നിനക്കായ് പകലുകള്‍ പൂക്കും
നിന്റെ വഴിയില്‍ പൂക്കള്‍ പൊഴിയാന്‍
തെന്നലായ് ഒഴുകും ഞാന്‍
തെന്നലായ് ഒഴുകും.....
(നിലാവിന്‍ ചന്ദനം....)

നിനക്കായ് ഊന്നുവടിയാകാം
നിനക്കായ് പൂന്തണലാകാം
നിനക്കായ് ഊന്നുവടിയാകാം
നിനക്കായ് പൂന്തണലാകാം
നീയുറങ്ങാന്‍ ഗാനമാകാം
നിന്നില്‍ വീണലിയാം ഞാന്‍
നിന്നില്‍ വീണലിയാം......

(നിലാവിന്‍ ചന്ദനം....)

nilāvin sandanaṁ tūvāṁ
kināvin pūmaṇaṁ sŏriyāṁ
ninakku veṇḍi ninakku veṇḍi
viṇṇil ninnuṁ devadūdin
sāndvanaṁ pagarāṁ
nilāvin sandanaṁ tūvāṁ
kināvin pūmaṇaṁ sŏriyāṁ

ninakkāy rāvugaḽ viḍaruṁ
ninakkāy pagalugaḽ pūkkuṁ
ninakkāy rāvugaḽ viḍaruṁ
ninakkāy pagalugaḽ pūkkuṁ
ninṟĕ vaḻiyil pūkkaḽ pŏḻiyān
tĕnnalāy ŏḻuguṁ ñān
tĕnnalāy ŏḻuguṁ.....
(nilāvin sandanaṁ....)

ninakkāy ūnnuvaḍiyāgāṁ
ninakkāy pūndaṇalāgāṁ
ninakkāy ūnnuvaḍiyāgāṁ
ninakkāy pūndaṇalāgāṁ
nīyuṟaṅṅān gānamāgāṁ
ninnil vīṇaliyāṁ ñān
ninnil vīṇaliyāṁ......

(nilāvin sandanaṁ....)