Nilaappaidale

നിലാപ്പൈതലേ
Year
Language

നിലാപ്പൈതലേ മിഴിനീര്‍മുത്തു ചാര്‍ത്തിയോ
കിളിത്തൂവല്‍ പോല്‍
അലിവോലുന്ന കണ്‍പീലിയില്‍
ഇതളുറങ്ങാത്ത പൂവു പോലെ
നീ അരികില്‍ നില്‍പ്പൂ
തഴുകാം താന്തമായ്
(നിലാപ്പൈതലേ....)

മുളം തണ്ടായ് മുറിഞ്ഞ നിന്‍ മനം തഴുകുന്ന പാട്ടു ഞാന്‍
മറന്നേയ്ക്കു നൊമ്പരം (2)
ഒരു കുരുന്നു കുമ്പിളിലേകിടാം കനിവാര്‍ന്ന സാന്ത്വനം
(നിലാപ്പൈതലേ....)

പറന്നെന്നാല്‍ തളര്‍ന്നു പോം ഇളം ചിറകുള്ള പ്രാവു നീ
കുളിര്‍ മഞ്ഞു തുള്ളി നീ (2)
മുകില്‍ മെനഞ്ഞ കൂട്ടില്‍ ഉറങ്ങുവാന്‍
വരികെന്റെ ചാരെ നീ‌
(നിലാപ്പൈതലേ....)

nilāppaidale miḻinīrmuttu sārttiyo
kiḽittūval pol
alivolunna kaṇbīliyil
idaḽuṟaṅṅātta pūvu polĕ
nī arigil nilppū
taḻugāṁ tāndamāy
(nilāppaidale....)

muḽaṁ taṇḍāy muṟiñña nin manaṁ taḻugunna pāṭṭu ñān
maṟanneykku nŏmbaraṁ (2)
ŏru kurunnu kumbiḽilegiḍāṁ kanivārnna sāndvanaṁ
(nilāppaidale....)

paṟannĕnnāl taḽarnnu poṁ iḽaṁ siṟaguḽḽa prāvu nī
kuḽir maññu tuḽḽi nī (2)
mugil mĕnañña kūṭṭil uṟaṅṅuvān
varigĕnṟĕ sārĕ nī‌
(nilāppaidale....)