Nilaakkilee

നിലാക്കിളീ
Year
Language

നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്
താനേ വിരിയും ഓര്‍മ്മകള്‍
പാടേ മറന്നോ നീ സഖീ
എന്നെ മറന്നോ നീ സഖീ
ഈ രാവു മായും നേരമായ്...
നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്.....

മിന്നാരം മുകിലിന്റെ പൂക്കൂടയില്‍
ചുംബിച്ചു മയങ്ങിയതോർമ്മയില്ലേ
കരളിന്റെ വാതിലില്‍ എഴുതിയ കവിതകള്‍
കേട്ടുകേട്ടുണര്‍ന്നതും ഓര്‍മ്മയില്ലേ
ആരുമറിയാതെ ഒന്നും പറയാതെ
നമ്മളൊന്നായതോര്‍മ്മയില്ലേ.....
നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്.....

കിന്നാരം പെയ്തൊരു തേന്മാരിയില്‍
നീരാടാന്‍ നീ വന്നതോര്‍മ്മയില്ലേ
മഴ കഴിഞ്ഞാരാവില്‍ മിഴിയും മിഴിയുമായ്
സല്ലപിച്ചിരുന്നതും ഓര്‍മ്മയില്ലേ
കളമൃദുനാദം കാതോര്‍ത്തിരിക്കും
ഞാന്‍ നിന്റെ മാത്രമെന്നോര്‍മ്മയില്ലേ....

നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്
താനേ വിരിയും ഓര്‍മ്മകള്‍
പാടേ മറന്നോ നീ സഖീ
എന്നെ മറന്നോ നീ സഖീ
ഈ രാവു മായും നേരമായ്...
നിലാക്കിളീ നീ വരൂ
കിനാവിലെ ഈണമായ്.....

nilākkiḽī nī varū
kināvilĕ īṇamāy
tāne viriyuṁ ormmagaḽ
pāḍe maṟanno nī sakhī
ĕnnĕ maṟanno nī sakhī
ī rāvu māyuṁ neramāy...
nilākkiḽī nī varū
kināvilĕ īṇamāy.....

minnāraṁ mugilinṟĕ pūkkūḍayil
suṁbiccu mayaṅṅiyadormmayille
karaḽinṟĕ vādilil ĕḻudiya kavidagaḽ
keṭṭugeṭṭuṇarnnaduṁ ormmayille
ārumaṟiyādĕ ŏnnuṁ paṟayādĕ
nammaḽŏnnāyadormmayille.....
nilākkiḽī nī varū
kināvilĕ īṇamāy.....

kinnāraṁ pĕydŏru tenmāriyil
nīrāḍān nī vannadormmayille
maḻa kaḻiññārāvil miḻiyuṁ miḻiyumāy
sallabiccirunnaduṁ ormmayille
kaḽamṛdunādaṁ kādorttirikkuṁ
ñān ninṟĕ mātramĕnnormmayille....

nilākkiḽī nī varū
kināvilĕ īṇamāy
tāne viriyuṁ ormmagaḽ
pāḍe maṟanno nī sakhī
ĕnnĕ maṟanno nī sakhī
ī rāvu māyuṁ neramāy...
nilākkiḽī nī varū
kināvilĕ īṇamāy.....