Nilaa viral talodave

നിലാ വിരല്‍ തലോടവെ
Work
Year
Language

നിലാവിരല്‍ തലോടവേ നിന്‍ മെയ് നെയ്യാമ്പലായി
നനഞ്ഞ നിന്‍ ഉടല്‍ തൊടും ഞാനോ തേന്‍ തെന്നലായി
നിറയും മാറില്‍ നഖലാളനമായ്
പുണരാന്‍ വരു നീ...ഉയിരിന്‍ ഉയിരേ....
ഉ‌ഉം ഉ‌ഉം ഉ‌ഉം ഉം ഉം.....
നിലാവിരല്‍ തലോടവേ നിന്‍ മെയ് നെയ്യാമ്പലായി ....

ആ...ആ....ആ...ആ...

നിന്നെയൊരു മന്ത്രമായ് ചുണ്ടിലിഴ കോര്‍ക്കവേ
ദേവരതിശില്പമായ് തുടിക്കും നിന്‍ ഉടല്‍
(നിന്നെയൊരു...)
നിലാവിന്‍ ശയ്യമേല്‍ മയങ്ങും മാത്രയില്‍
തണുക്കും തേനുപോൽ തുളുമ്പും വേളയില്‍
സ്വയമുരുകുവാന്‍ നീ വന്നൂ...
ഉ‌ഉം ഉ‌ഉം ഉ‌ഉം ഉം ഉം.....

കണ്ണിലൊരു പൊന്‍കനല്‍ നെഞ്ചിലൊരു സാഗരം
നമ്മളൊരു നാളമായ് ജ്വലിക്കും സംഗമം
(കണ്ണിലൊരു....)
തണുപ്പിന്‍ ചില്ലമേല്‍ വെയിൽക്കൂടേറിയും
മുടിപ്പൂവാടിയില്‍ കവിൾ‌പ്പൂ നുള്ളിയും
സ്വയമുരുകുവാന്‍ നീ വന്നൂ...
ഉ‌ഉം ഉ‌ഉം ഉ‌ഉം ഉം ഉം.....
(നിലാവിരല്‍ തലോടവേ...)

nilāviral taloḍave nin mĕy nĕyyāmbalāyi
nanañña nin uḍal tŏḍuṁ ñāno ten dĕnnalāyi
niṟayuṁ māṟil nakhalāḽanamāy
puṇarān varu nī...uyirin uyire....
u‌uṁ u‌uṁ u‌uṁ uṁ uṁ.....
nilāviral taloḍave nin mĕy nĕyyāmbalāyi ....

ā...ā....ā...ā...

ninnĕyŏru mandramāy suṇḍiliḻa korkkave
devaradiśilbamāy tuḍikkuṁ nin uḍal
(ninnĕyŏru...)
nilāvin śayyamel mayaṅṅuṁ mātrayil
taṇukkuṁ tenubol tuḽumbuṁ veḽayil
svayamuruguvān nī vannū...
u‌uṁ u‌uṁ u‌uṁ uṁ uṁ.....

kaṇṇilŏru pŏnkanal nĕñjilŏru sāgaraṁ
nammaḽŏru nāḽamāy jvalikkuṁ saṁgamaṁ
(kaṇṇilŏru....)
taṇuppin sillamel vĕyilkkūḍeṟiyuṁ
muḍippūvāḍiyil kaviḽ‌ppū nuḽḽiyuṁ
svayamuruguvān nī vannū...
u‌uṁ u‌uṁ u‌uṁ uṁ uṁ.....
(nilāviral taloḍave...)