ചോതിക്കൊഴുന്നേ ചാമക്കിളുന്നേ
ചോദിച്ചോട്ടെ നിങ്ങടങ്ങേ പാകോതിത്തെയ്യപ്പറമ്പില്
പാലടയ്ക്കപ്പൈങ്കിളികള് പാടും മാമരച്ചില്ലയൊന്നില്
പൂമെടഞ്ഞ വള്ളിയൂഞ്ഞാലാടും താമരപ്പെണ്കൊടിയെ
കണ്ടോ കാട്ടുചെമ്പകച്ചെണ്ടോടൊത്തവളെ?
ഒണ്ടോ പൂങ്കവിളില്‍ ചന്ദനക്കുങ്കുമസംഗമച്ചന്തമെല്ലാം?
തുമ്പപ്പൂത്തുമ്പി തൂവാനത്തുമ്പി
കാശിത്തെറ്റിത്തുഞ്ചം തേടുമ്പം ശിങ്കാരക്കുന്നും ചരിവില്‍
കാറ്റുചിക്കിച്ചൂരുണക്കും കഞ്ചാപ്പാടത്തിനപ്പുറത്തെ
ചൂഴംപാലപ്പൂത്തണലില് ചൂടും കാഞ്ഞുകിടന്നവനെ
കണ്ടോ കാരിരുമ്പിന്റെ തുണ്ടോടൊത്തവനെ
ഒണ്ടോ പാല്ച്ചുണങ്ങിന് ചിത്തിരം കൊത്തിയ
മുത്തണിപ്പാടുനെഞ്ചില് ?
തന്തനനനാനാനാ.....
ആടിക്കുണുങ്ങും മേളത്തിടമ്പേ ആനന്ദത്തിന് ആരാമങ്ങള്‍
ആലിപ്പഴങ്ങള്‍ ചാലിച്ചെടുത്തും അല്ലിച്ചുണ്ടിന് സല്ലാപങ്ങള്‍
നീലക്കടമ്പിന്‍ ചോലക്കടങ്ങള് താളംതട്ടിത്താലോലിക്കും
ഈറക്കുരുന്നിന് ഈറക്കുഴലില്‍ ഈറനായ ശീലല്ലേ നീ
കണ്മണീ നിന് കനവിന് മഞ്ഞണിഞ്ഞ താഴ്വരയില്
എന്മുളം തണ്ടിലൂറും ഗാനതല്ലജം
കനിയാകാന് കണിയേകാന്‍ വിഷുമാസം
മഞ്ഞപ്പൂക്കൊന്നയില് കിങ്ങിണി തുള്ളുന്നുവല്ലോ
തന്തനനാനാ....
വേളിപ്പറമ്പില്‍ താലിച്ചടങ്ങില് വാകപ്പൂവിന് നിര്‍മാല്യം പോല്‍
നാദസ്വരത്തിന് മേളക്കൊഴുപ്പില്‍ നേദിച്ചില്ലെ നമ്മള് തമ്മില്‍
അമ്പലത്തേരില് അമ്പിളിച്ചാറിന് ചായച്ചെപ്പും തൂവല്ത്തുണ്ടും
തേടിത്തിരഞ്ഞീ പാതിരാമേടിന് കൂട്ടിന്നുള്ളില് കൂടുന്നുനാം
എത്രയോ കുഞ്ഞുകുഞ്ഞു പൂപ്പളുങ്കു ചിപ്പികളെ
ഇത്രനാള്‍ ചില്ലിലിട്ടു മാനസങ്ങളില്‍
ചൊരിമഞ്ഞില് ചെറുതെന്നല്‍ തിരവീശും ഉന്മാദം
പങ്കിട്ടു പങ്കിട്ടു പങ്കിട്ടെടുത്തു
തുമ്പപ്പൂത്തുമ്പി..........